1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2012

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പുതിയ ഇടവക നോര്‍ത്ത് ലണ്ടനിലുള്ള വാട്ട്ഫോര്‍ഡില്‍ ഏപ്രില്‍ ഇരുപത്തിയൊന്‍പതിന് ആരംഭിക്കുന്നു. ഇടവകയുടെ ഔപചാരികമായ ഉദ്ഘാടനം ഇപ്പോള്‍ യുകെയില്‍ സന്ദര്‍ശനം നടത്തിവരുന്ന യുകെ മേഖലയുടെ പാര്‍ത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം തിരുമാനി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് നിര്‍വഹിക്കുന്നു. ഏപ്രില്‍ ഇരുപത്തിയൊന്‍പതിന് ‍ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ട്രിനിറ്റി മെത്തോഡിസ്റ്റ് ചര്‍ച്ച്, വിപ്പെന്‍ഡെല്‍ റോഡ്, വാട്ടര്‍ഫോര്‍‍ഡ്, ലണ്ടന്‍,WD18 7NNല്‍ ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നു.

നോര്‍ത്ത് ലണ്ടനിലെ ലൂട്ടന്‍, സ്റ്റിവിനേജ്, ഹീത്രോ മേഖലകളിലെ വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ക്ക് ഈ ഇടവക പ്രയോജനപ്പെടുത്താവുന്നതാണ്. എല്ലാ വിശ്വാസികളും നേരത്തെതന്നെ എത്തിച്ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് അനുഗ്രഹീതരാകേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Jacob – Tel. 07850370925
Thomas Cheriyan – Tel. 07828792347
Josekutty – Tel. 07415901450
Abraham – 07983387878
പള്ളിയുടെ വിലാസം
Trinity Methodist Church, Whippendell Road, Watford,
London WD18 7NN

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.