പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ സ്റ്റെപ്പിംങ് ഹില്‍ ആശുപത്രിയില്‍ ഒരാള്‍ മരണമടഞ്ഞു. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പുരുഷ നേഴ്സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എണ്‍പത്തി രണ്ടുകാരനാണ് ആശുപത്രിയില്‍ വിഷബാധയേറ്റ് മരണമടഞ്ഞത്. ദുരൂഹ സാഹചര്യത്തില്‍ ഒരാള്‍ക്കൂടി മരിച്ചതോടെ സ്റ്റെപ്പിംങ് ഹില്‍ ആശുപത്രിക്കെതിരെയുള്ള അന്വേഷണം സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. നാലാമത്തെ മരണം ഏറെ ദുരൂഹമാണെന്നും പൂര്‍ണ്ണമായ ഒരന്വേഷണമില്ലാതെ കാര്യമില്ലെന്നുമാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
തെറ്റായ മരുന്ന് കൊടുത്തതാണ് എണ്‍പത്തിരണ്ടുകാരന്‍ ബില്‍ ഡിക്സന്‍ മരിക്കാന്‍ കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉപ്പു കലര്‍ന്ന മരുന്നിന്റെ അംശം ബില്‍ ഡിക്സന്റെ ശരീരത്തില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുമ്പ് സ്റ്റെപ്പിംങ് ഹില്‍ ആശുപത്രിയില്‍ മൂന്നുപേര്‍ മരിച്ച സംഭവത്തിലും ശരീരത്തില്‍ ഉപ്പിന്റെ അംശം കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് ഏറെ സംശയാസ്പദമാണ് ഇപ്പോഴത്തെ മരണമെന്ന് പോലീസ് വെളിപ്പെടുത്തുന്നത്.
ഏറെ സംശയാസ്പദമായ മരണങ്ങള്‍ സ്റ്റെപ്പിംങ് ഹില്‍ ആശുപത്രിയില്‍നിന്ന് ജനങ്ങളെ അകറ്റുന്നതിന് കാരണമാക്കിയിട്ടുണ്ട്. സംശയാസ്പദമായ മരണങ്ങുടെ പേരില്‍ വിവാദ നേഴ്സ് റെബേക്ക ആറാഴ്ച ജയിലില്‍ കഴിഞ്ഞിരുന്നു. ഇരുപതോളം പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം മാത്രം ഇവിടെനിന്ന് വിഷബാധ ഏറ്റിട്ടുള്ളത്. ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടന്നുവരുകയാണ്. അതിനിടയിലാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല