ഓണ സമ്മാനമായി ഇന്നലെ മുതല്‍ NRI മലയാളിയുടെ ഡിസൈനില്‍ വന്ന വ്യത്യാസം വായനക്കാര്‍ ശ്രദ്ധിച്ചു കാണുമല്ലോ.മലയാളി വിഷനുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച് യു കെയുടെ പുറത്തേയ്ക്കും പ്രവര്‍ത്തന പരിധി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയത്.
വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് കൂടുതല്‍ ലളിതമാക്കിയ ഡിസൈന്‍ അണിയറയില്‍ തയ്യാറാക്കിയത്. .കൂടുതല്‍ പംക്തികള്‍ ഉള്‍ക്കൊള്ളുന്ന പുത്തന്‍ എന്‍ ആര്‍ ഐ മലയാളി യു കെ മലയാളികള്‍ക്ക് ഏറ്റവും ഉചിതമായ ഓണസമ്മാനം ആയിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
പുതിയ ഡിസൈന്‍ configure ചെയ്യാന്‍ കുറച്ചു ദിവസങ്ങള്‍ എടുക്കുമെന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ NRI മലയാളി വായിക്കാന്‍ ചില കമ്പ്യൂട്ടറുകളില്‍ ബുദ്ധിമുട്ട് ഉണ്ടായേക്കും.ഈ സാങ്കേതിക തകരാര്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടും.
അതോടൊപ്പം യു കെയില്‍ നിന്നും പുറത്തു നിന്നുമായി ഒരുപറ്റം ബഹുമുഖ പ്രതിഭകള്‍ NRI മലയാളി ടീമില്‍ അണി ചേരുകയാണ്.ഇവരുടെ പേരു വിവരങ്ങള്‍ ഇന്ന് മുതല്‍ പ്രസിദ്ധീകരിക്കും.ജനപക്ഷ നിലപാടുകള്‍ സ്വീകരിച്ച് സധീരം മുന്നേറുന്ന NRI മലയാളിയുടെ മാധ്യമ നിലപാടിന് ലാഭേച്ഛയില്ലാതെ പിന്തുണ നല്‍കുന്ന നല്ല മനസുകള്‍ക്ക് അകമിഴിഞ്ഞ നന്ദി അറിയിക്കുന്നു.
നാളിതുവരെ നിങ്ങളുടെ ഈ എളിയ സംരംഭത്തോട് സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.ചുരുക്കം ചില വിഷയങ്ങളിലെങ്കിലും ഞങ്ങള്‍ എടുക്കുന്ന നിലപാട് ചിലരെയെങ്കിലും വേദനിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം വിഷമമുണ്ട്.പക്ഷെ ഒരു മാധ്യമമെന്ന നിലയില്‍ വായനക്കാര്‍ക്ക് പറയുവാനുള്ള ന്യായമായ കാര്യങ്ങള്‍ പരസ്യപ്പെടുത്തുകയെന്നത് ഞങ്ങളുടെ ദൌത്യമാണ്.ആ ദൌത്യ നിര്‍വഹണത്തില്‍ ആര്‍ക്കെങ്കിലും വേദനിക്കുന്നുവെങ്കില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദിക്കുന്നു.തുടര്‍ന്നും യു കെയിലെ മലയാളികളോട് ചേര്‍ന്നു നിന്നുകൊണ്ട് അവരുടെ ശബ്ദമാകുവാന്‍ എല്ലാവരുടെയും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല