യുകെയില്‍ ഗാര്‍ഹിക പീഡനം തടയാനുള്ള പുതിയ നിയമത്തിന് രാജകീയ അംഗീകാരം ലഭിച്ചു. ദി സീരിയസ് ക്രൈം ബില്‍ എന്ന പേരിലാണ് പുതിയ നിയമം അറിയപ്പെടുന്നത്. ജീവിത പങ്കാളിയോടും മറ്റു കുടുംബാംഗങ്ങളോടും പരുക്കന്‍ രീതിയില്‍ പെരുമാറുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യുന്നവരെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
പുതിയ നിയമം അനുസരിച്ച് ഇമെയിലുകള്‍, ടെക്സ്റ്റ് മെസേജുകള്‍, സാമ്പത്തിക ചൂഷണം നടന്നു എന്നതിന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവ രേഖാമൂലമുള്ള തെളിവുകളായി സ്വീകരിക്കാം.
ശരാശരി 30% വരെ ഗാര്‍ഹിക പീഡന പരമ്പര അനുഭവിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ഇരകള്‍ പോലീസിനെ സമീപിക്കുന്നുള്ളു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മിക്കവരും വീടിന്റെ നാലു ചുവരുകള്‍ക്കുള്ളിലെ മാനസികവും ശാരീരികവുമായ കയ്യേറ്റങ്ങള്‍ കുടുംബത്തിന്റെ നിലനില്‍പ്പിനെ കരുതി നിശബ്ദമായി സഹിക്കുന്നവരാണ്.
ഇത്തരം നിശബ്ദരാക്കപ്പെടുന്ന ഇരകളുടെ പ്രശ്‌നം ഗൗരവത്തോടെ കൈകാര്യം ചെയ്യുകയും പരിഹാരം കാണുകയും വേണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
പതിയെ ആരംഭിക്കുന്ന അതിക്രമങ്ങള്‍ അക്രമിക്ക് പങ്കാളിയുടെ മേല്‍ സമ്പൂര്‍ണ ആധിപത്യം ലഭിക്കും വരെ കൂടിവരുന്നതാണ് കാണാറുള്ളതെന്ന് ഹോം സെക്രട്ടറി തെരേസ മേയ് പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ ഇരകള്‍ അധികവും സ്ത്രീകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല