സ്വന്തം ലേഖകന്‍: ജീന്‍സും ലെഗിന്‍സും കുട്ടിപ്പാവാടയും ധരിച്ച് ഇനിമുതല്‍ തമിഴ്‌നാടിലെ ക്ഷേത്രങ്ങളില്‍ കയറാനാകില്ല, പുതിയ ഡ്രെസ് കോഡ് നിലവില്‍ വന്നു. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ ഡ്രസ് കോഡ് വ്യക്തമാക്കിക്കൊണ്ട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് ഉത്തരവ് പുറത്തിറക്കി.
നേരത്തെ ജീന്‍സും കെഗിന്‍സും കുട്ടിപ്പാവടയും ധരിച്ച് തമിഴ്‌നാട് ക്ഷേത്രങ്ങളില്‍ മിക്കതിലും ദര്‍ശനം നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് ഉത്തരവ് പുറത്തിറക്കിയതോടെ ഔദ്യോഗികമായിത്തന്നെ ഇത്തരം വസ്ത്രങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ നിരോധനം വരും.
ഉത്തരവ് പ്രകാരം ജീന്‍സും ലെഗ്ഗിന്‍സും ധരിച്ച് പ്രവേശിക്കാനാകില്ല. കുട്ടിപ്പാവാടയും അനുവദനീയമല്ലെന്ന് ഉത്തരവില്‍ പറയുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ നേരത്തെ തന്നെ ഡ്രെസ് കോഡ് നിലവിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല