1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2024

സ്വന്തം ലേഖകൻ: ചരക്കുലോറികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും രാജ്യത്ത് ഇവ ഓടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി സൗദി. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ ചുവടെ ചേർക്കുന്നു. നാല് നിബന്ധനകൾ ആണ് സൗദി പുറത്തുവിട്ടിരിക്കുന്നത്. നിരവധി വിദേശികൾ സൗദിയിൽ ട്രക് ഡ്രെെവർമാർ ആയി ജോലി ചെയ്യുന്നുണ്ട്.

പെർമ്മിറ്റ് സ്വന്തമാക്കണം: രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ bayan.logisti.sa പ്ലാറ്റ്ഫോം വഴി പെർമിറ്റ് സ്വന്തമാക്കണം. അല്ലാത്തവർക്ക് നിയമ നടപടി നേരിടേണ്ടി വരും.

ചരക്ക് എത്തുക്കുന്നത്: എവിടേക്കാണ് ലോഡുമായി പോകുന്നത് എങ്കിൽ ആ സ്ഥലത്ത് എത്തിയാൽ അവിടെ നിന്നും തിരിച്ചു പോകുന്ന റൂട്ടിലേക്ക് മാത്രമേ ചരക്ക് കയറ്റാവൂ.

കരാർ പാടില്ല: സൗദിയിലെ വിവിധ നഗരങ്ങളിൽ ചരക്കുകൾ ഇറക്കാം എന്നുള്ള തരത്തിൽ കരാറുകൾ ഏർപ്പെടുത്താൻ പാടില്ല: മാത്രമല്ല, ഭാര പരിതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണം.

നിയമലംഘനങ്ങൾ: ഗതാഗത നിയമ ലംഘനങ്ങൾ സംബന്ധിച്ച് ചുമത്തിയ പിഴ പാലിക്കണം. സൗദിയുടെ അതിർത്തിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തമായി പാലിക്കണം.

സൗദിയിലേക്ക് വരുന്ന പുറത്തുനിന്നുള്ള ട്രക്കുകൾ അവർക്ക് നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കണം. നിയന്ത്രണങ്ങൾ പലിക്കാത്തവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം. അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ ഗതാഗത സേവനങ്ങളുടെ സുരക്ഷാ നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നത്. പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിനുമുള്ള സംഭാവനക്ക് വേണ്ടിയാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, യുദ്ധത്തിന്‍റെ സാധ്യതകൾ പല സ്ഥലങ്ങളിലും വർധിച്ചു വരുകയാണെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കര്യം പറഞ്ഞത്. നിരവധി പ്രതിസന്ധികൾ മുന്നിൽ വരുന്നുണ്ട്. ഇതിന്റെ എല്ലാം പോരായ്മകൾ നികത്താൻ യുഎൻ പ്രത്യേകിച്ച് സുരക്ഷ കൗൺസിലിൽ അടിയന്തരമായി പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സമാധാനവും നിതിയും വേണം. സുരക്ഷ കൗൺസിലിനെ പരിഷ്കരിക്കുന്നതിനുള്ള സമഗ്രമായ നടപടികൾ സൗദി എപ്പോഴും ആവശ്യപ്പെടുന്നുണ്ട്. അത് നടപ്പിലാക്കുകയാണ് നമ്മുടെ ആദ്യ ലക്ഷ്യമായി കാണോണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. സമകാലിക പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.