മലയാളത്തില്‍ അടുത്തിടെ പ്രദര്‍ശനം വിജയം നേടിയ ചിത്രങ്ങളിലെല്ലാം കുഞ്ചാക്കോ ബോബനും ഭാഗമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം വന്‍ തിരിച്ചുവരവാണ് കുഞ്ചാക്കോ ബോബന്‍ നടത്തിയത്. ട്രാഫിക്, സീനിയേഴ്സ് ഏറ്റവുമൊടുവില്‍ ഓര്‍ഡിനറി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം കുഞ്ചാക്കോ ബോബന്‍ മിന്നിത്തിളങ്ങി. അമ്പതാം ചിത്രവും കുഞ്ചാക്കോ ബോബന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. വൈശാഖ് ഒരുക്കിയ മല്ലുസിംഗ് ആണ് കുഞ്ചാക്കോ ബോബന്റെ അമ്പതാം ചിത്രം. ഈ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഇതിനിടയില്‍ തന്റെ ഒരു സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമവും കുഞ്ചാക്കോ ബോബന്‍ തുടങ്ങിക്കഴിഞ്ഞു.
ഉദയയുടെ ബാനറില്‍ ഒരു ചിത്രം ഒരുക്കുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് കുഞ്ചാക്കോ ബോബന്‍. അടുത്തവര്‍ഷം മിക്കവാറും ഉദയയുടെ ബാനറില്‍ സിനിമയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് കുഞ്ചാക്കോ പറയുന്നു. ഉദയ എന്ന പേര് മാത്രമേ ബാക്കിയുള്ളൂവെങ്കിലും അതിന് ഇപ്പോഴും വലിയ സ്വീകാര്യതയുണ്ട്. അതുകൊണ്ടുതന്നെ ഉദയയുടെ പേരില്‍ ഒരു ചിത്രം പുറത്തിറങ്ങുമ്പോള്‍ അത് മികച്ചതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. പ്രാരംഭ ചര്‍ച്ച നടക്കുന്നുണ്ട്. ഏതുതരം സിനിമയായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല – കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല