1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2016

സ്വന്തം ലേഖകന്‍: യേശുക്രിസ്തുവിന്റെ കല്ലറയില്‍ മൃതദേഹം കിടത്തിയ ശിലയും ക്രൂശിത രൂപവും കണ്ടെത്തി. യേശുവിന്റെ മൃതദേഹം അടക്കം ചെയ്‌തെന്നു വിശ്വസിക്കപ്പെടുന്ന കല്ലറ 500 വര്‍ഷത്തിന് ശേഷം തുറന്ന ഗവേഷകരാണു മ്യതദേഹം കിടത്തിയെന്നു കരുതുന്ന ശില കണ്ടെത്തിയത്. ഒരു ചുണ്ണാമ്പുകല്ല. പൊടിമാറ്റിയപ്പോള്‍ ചാരനിറമുള്ള മാള്‍ബിള്‍ ശില കണ്ടേത്തുകയായിരുന്നു. അതിന്റെ നടുവിലായി കൊത്തിയ കുരിശുരൂപം കണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നാഷനല്‍ ജിയോഗ്രഫിക് സൊസൈറ്റി പുരാവസ്തു ഗവേഷകന്‍ ഫ്രെഡറിക് ഹൈബെര്‍ട്ടിന്റെ നേതൃത്വത്തില്‍ ഒക്‌ടോബറില്‍ തുടങ്ങിയ പഠനങ്ങളിലെ സുപ്രധാന വഴിത്തിരിവാണ് ഈ കണ്ടെത്തല്‍. എന്നാല്‍ കല്ലറയ്ക്കുള്ളില്‍ നിന്നും ഭൗതികാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല. ഈ കാലമത്രയും അറിയപ്പെടാതെ കിടന്ന മാര്‍ബിള്‍ പാളി കണ്ടെത്തിയത് ഗവേഷകര്‍ക്ക് അത്ഭുതമായി.

പുറമേ മാത്രമാണ് ഈ മാള്‍ബിള്‍ ഭാഗത്തിന് വെള്ളനിറം. ഉള്‍ഭാഗത്തിന് ചാരനിറം. ഇതിലെ കുരിശുരൂപം 12 ആം നൂറ്റാണ്ടിലെ കുരിശുയുദ്ധകാലത്തു കൊത്തിയതാണെന്നാണ് നിഗമനം. നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റാന്റിന്‍ കണ്ടെത്തിയതും പിന്നീട് ആരാധിക്കപ്പെട്ടതുമായ ആ കല്ലറ ഇതു തന്നെയാണെന്നതിന്റെ വ്യക്തമായ അടയാളമാണ് കുരിശുരൂപമെന്നു ഗവേഷകര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.