ജര്‍മന്‍ റിപ്പബ്ളിക്കിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി പാര്‍ട്ടിരഹിതനും ഇവാഞ്ചലിക്കല്‍ പാസ്ററുമായ ഭരണ-പ്രതിപക്ഷപാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ഥിയായിരുന്ന ജോവാഹിം ഗൌക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ജര്‍മന്‍ പാര്‍ലമെന്റിന്റെ (റൈഷ്ടാഗ്) സമ്പൂര്‍ണ സമ്മേളനത്തില്‍ 1,240 ജനപ്രതിനിധികള്‍ക്കാണു പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉണ്ടായിരുന്നത്.
ബര്‍ലിനിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കര്‍ നോബെര്‍ട്ട് ലാമെര്‍ട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തെരഞ്ഞെടുപ്പു നടന്നത്.ഗൌക്കിന് 991 വോട്ടുകളും ഇടതുപക്ഷക്കാരനായ എതിര്‍ സ്ഥാനാര്‍ഥി ദി ലിങ്കിന്റെ ബിയാറ്റെ ക്ളാര്‍സ്ഫെല്‍ഡിന് 126 വോട്ടും ലഭിച്ചു. മറ്റൊരു സ്ഥാനാര്‍ഥിയായ റോസിന് മൂന്നു വോട്ട് കിട്ടി. നാലു വോട്ട് അസാധുവായി. 108 അംഗങ്ങള്‍ നിഷ്പക്ഷത പാലിച്ചു.
ഭരണകക്ഷിയിലെ ക്രിസ്റ്യന്‍ ഡെമോകാറ്റിക് യൂണിയനും (സിഡിയു) ഫ്രീ ഡമോക്രാറ്റിക് പാര്‍ട്ടിയും(എഫ്ഡിപി) പ്രതിപക്ഷത്തെ സോഷ്യലിസ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയും(എസ്പിഡി) പരിസ്ഥിതി പാര്‍ട്ടിയെന്നറിയപ്പെടുന്ന ഗ്രീന്‍ കക്ഷിയും ഗൌക്കിനെ പിന്തുണച്ചു. കിഴക്കന്‍ ജര്‍മനിയിലെ റോസ്റോക്കില്‍ 1940 ജനുവരി 24നാണ് ഗൌക്കിന്റെ ജനനം. ചാന്‍സലര്‍ അംഗല മെര്‍ക്കലും കിഴക്കന്‍ ജര്‍മനിക്കാരിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല