സ്വന്തം ലേഖകന്‍: പുതിയ കുടിയേറ്റ നിയമം ഉടന്‍ പാസാക്കണം, അടിയന്തരമായി കോണ്‍ഗ്രസ് ചേരണമെന്ന് ട്രംപിന്റെ ട്വിറ്റര്‍ ആഹ്വാനം. അത്യാവശ്യമെങ്കില്‍ നിയമം പാസാക്കുന്നതിനായി ന്യൂക്ലിയര്‍ രീതി അവലംബിക്കണമെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. നൂറംഗ സെനറ്റില്‍ 60 പേരുടെ പിന്തുണ വേണമെന്ന നിബന്ധന ഒഴിവാക്കി അടിയന്തര സാഹചര്യങ്ങളില്‍ കേവല ഭൂരിപക്ഷത്തോടെ സെനറ്റിന് തീരുമാനമെടുക്കാവുന്ന സംവിധാനമാണ് ന്യൂക്ലിയര്‍ മെതേഡ്.
നിലവില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ 51 അംഗങ്ങളാണുള്ളത്. കുട്ടികളായിരിക്കേ യുഎസില്‍ എത്തിപ്പെട്ട അനധികൃത കുടിയേറ്റക്കാരുടെ പദവി സംരക്ഷിക്കുന്നതിനുള്ള നടപടി ഉണ്ടാവില്ലെന്ന് ഞായറാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ഇത്തരക്കാര്‍ക്കു നാടുകടത്തലില്‍ നിന്നു സംരക്ഷണം നല്‍കുന്ന പദ്ധതി ഒബാമ ഭരണകൂടം നടപ്പിലാക്കിയിരുന്നു. പദ്ധതി നിര്‍ത്തലാക്കിയ ട്രംപ് പ്രശ്‌ന പരിഹാരത്തിനുതകുന്ന നിയമം പാസാക്കാന്‍ ആറു മാസം സമയം കോണ്‍ഗ്രസിനു നേരത്തെ അനുവദിച്ചിരുന്നു.
മെക്‌സിക്കോയില്‍നിന്ന് യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം നിര്‍ത്തണമെന്നും ട്രംപ് ട്വീറ്റ് ചെ!യ്തു. അതിര്‍ത്തി സംരക്ഷിക്കുന്നതിന് മെക്‌സിക്കോ ത!യ്യാറായില്ലെങ്കില്‍ യുവ കുടിയേറ്റക്കാരേ സംരക്ഷിക്കില്ലെന്നും മെക്‌സിക്കോ!യുമായുള്ള വാണിജ്യകരാര്‍ റദ്ദാക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കില്ലെന്നും കഴിഞ്ഞദിവസം പറഞ്ഞതിനു പിന്നാലെയാണ് ട്രംപ് നിലപാട് കര്‍ക്കശമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല