ടാബ്ലറ്റ് കമ്പ്യൂട്ടര്‍ രംഗത്തെ പുതിയ മുഖമായ ഐപാഡിന്റെ മൂന്നാം പതിപ്പ് കരിഞ്ചന്തകള്‍ ആഘോഷിക്കുന്നു. ഇത് കൈവശമാക്കുന്നതിനു ലോകമെമ്പാടും ആപ്പിള്‍ സ്റ്റോറുകളില്‍ തിക്കും തിരക്കും അനുഭവപ്പെടുന്നുണ്ട്. കരിഞ്ചന്തകള്‍ ഇത് ഇറങ്ങാത്ത ഇന്ത്യയെ പോലുള്ള മറ്റുരാജ്യങ്ങളിലേക്ക് കയറ്റി അയച്ചു ലാഭം കൊയ്യുകയാണ്. ക്യൂവില്‍ നില്‍ക്കുന്നതിനു മാത്രം ചില ഏജന്റുമാര്‍ ദിനം പ്രതി 20 പൌണ്ടെങ്കിലും നേടുന്നുണ്ട്. വാങ്ങിയ ഇടത്തിന് തൊട്ടപ്പുറത്ത് വച്ച് തന്നെ വന്‍ വിലക്ക് ഇവ വാങ്ങാന്‍ ആളുകള്‍ ഉണ്ട് എന്നുള്ളത് പലരെയും അതിശയിപ്പിക്കുന്നുണ്ട്.
നിലവിലുള്ള ഐ പാഡ്കളെക്കാള്‍ നിലവാരം കൂടിയ ഡിസ്പ്ലേ വേഗതയേറിയ പ്രോസസര്‍ എന്നിവ ഇതിന്റെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നു. ടോക്കിയോ, സിഡ്നി, ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിടങ്ങളിലാണ് ഇപ്പോള്‍ ഇതിന്റെ മൂന്നാം പതിപ്പ് ഇറങ്ങിയിട്ടുള്ളത്. ക്യൂവില്‍ സ്വന്തം സ്ഥാനം 300 പൌണ്ടിന് വിറ്റവര്‍ വരെ ഉണ്ട്. ഒരു ഏജന്റ് എഴുപതോളം ഐ പാഡ് ആണ് ഒരു ദിവസം കൊണ്ട് വാങ്ങിയത്. ഇതെല്ലാം ഇന്ത്യയിലേക്ക് കയറ്റി അയക്കാനാണ് ഇദ്ദേഹത്തിന്റെ പദ്ധതി. ന്യൂയോര്‍ക്കിലെ മറ്റൊരു സ്ത്രീക്ക് ആയിരം പൌണ്ടിന്റെ ഓഫര്‍ ആണ് ക്യൂവിലെ സ്ഥാനത്തിനായി ലഭിച്ചത്.
ഇതിന്റെ സ്ക്രീന്‍ സവിശേഷതയിലാണ് പലരും ആരാധകരായി മാറിയത്. ഇത് സ്ക്രീന്‍ രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കും എന്നാ കാര്യത്തില്‍ സംശയം ഒന്നും വേണ്ടെന്നു വിദഗ്ദ്ധര്‍ പറയുന്നു. 3.1 മില്ല്യന്‍ പിക്സേല്‍സ് ആണ് ഇതിന്റെ ഹൈ ഡെഫനിഷന്‍ ടച്ച് സ്ക്രീന്‍. അതായത് ഒരു എച്ച്.ഡി.ടെലിവിഷനേക്കാള്‍ കൂടുതലാണ് ഇതിന്റെ വ്യക്തത. പുതിയ മോഡലിന് 399-659 പൌണ്ട് വരെയാണ് വില. മെച്ചപ്പെടുത്തിയ ക്യാമറയും ഗെയിംസ് കളിക്കുന്നതിനുള്ള സൌകര്യവും ഇതിനെ മറ്റുള്ളവയില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. ഇതിനു വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചു ക്യൂ നില്‍ക്കുകയാണ് ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല