കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി മലയാളം സംസാരിയ്ക്കും കേരള അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സുള്ള്യ മണ്ടെക്കോല്‍ ഗ്രാമത്തിലെ ദേവറഗുണ്ടയാണ് സദാനന്ദ ഗൗഡയുടെ സ്വദേശം. കര്‍ണാടകയുടെ ഇരുപത്തിയാറാമത്തെ മുഖ്യമന്ത്രി നല്ലസ്ഫുടമായിട്ടല്ലെങ്കിലും തെറ്റില്ലാതെ മലയാളം പറയും. കേരളവുമായുള്ള അടുപ്പം കൊണ്ടുതന്നെ ബിജെപി കേന്ദ്രനേതൃത്വം കേരള ഘടകത്തിന്റെ ചുമതലയേല്‍പ്പിച്ചത് ഗൗഡയെയാണ്.
ഡി. വി. സദാനന്ദഗൗഡ കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലയായ ദക്ഷിണ കന്നടയ്ക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ്.
എം. വീരപ്പമൊയ്‌ലിക്കുശേഷം മംഗലാപുരം (തീരദേശ കര്‍ണാടക) മേഖലയില്‍നിന്നു മുഖ്യമന്ത്രി ആകുന്ന രണ്ടാമത്തെയാളാണ് ഇദ്ദേഹം. ഉഡുപ്പി-ചിക്കമഗളൂര്‍ മണ്ഡലത്തില്‍നിന്നുള്ള ഈ ലോക്‌സഭാംഗം. 2008ല്‍ ബിജെപി ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു സദാനന്ദ ഗൗഡ.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ഗൗഡ പൊതു പ്രവര്‍ത്തന രംഗത്തേക്കു കടന്നു വരുന്നത്. ദേവരഗുണ്ട കുടുംബത്തില്‍ വെങ്കപ്പഗൗഡയുടെയും കമലയുടെയും മകനായി 1953 മാര്‍ച്ച് 18ന് ജനനം. പുത്തൂര്‍ താലൂക്കിലെ കെയ്യുരിലും സുള്ള്യയിലുമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
പുത്തൂര്‍ സെന്റ് ഫിലോമിന കോളേജില്‍ നിന്നു സയന്‍സില്‍ ബിരുദം. നിയമ പഠനത്തിനായി ഉഡുപ്പി വൈകുണ്ഠ ബാലിക കോളേജില്‍ എത്തിയതോടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്. ലോ കോളേജില്‍ എബിവിപി. യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി.
എബിവിപി സെക്രട്ടറിയായിരിക്കെ 1976ല്‍ സുള്ള്യയിലെയും പുത്തൂരിലെയും കോടതികളില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഉത്തര കന്നട ജില്ലയിലെ ഷിര്‍സിയില്‍ കുറച്ചു കാലം പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിനു വേണ്ടി പിന്നീട് പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞു.
മംഗലാപുരത്തെ സഹകരണ പ്രസ്ഥാനങ്ങളിലും തൊഴിലാളി മേഖലകളിലും സദാനന്ദഗൗഡ നിറഞ്ഞ സാന്നിധ്യമായിരുന്നു. നിരവധി സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളിലും സുള്ള്യ താലൂക്ക് ഓട്ടോ റിക്ഷ െ്രെഡവേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് യൂണിയന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1989ല്‍ നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചത്, അന്ന് പരാജയം രുചിക്കേണ്ടിവന്നു. പിന്നീട് 94ലും 99ലും നിയമസഭാംഗമായി. 99ല്‍ സഭയിലെ പ്രതിപക്ഷ ഉപനേതാവുമായിരുന്നു.
കോണ്‍ഗ്രസ്സിലെ മുതിര്‍ന്നനേതാവ് എം. വീരപ്പമൊയ്‌ലിയെ 3, 3415 വോട്ടിന്റെ വ്യത്യാസത്തില്‍ മംഗലാപുരം മണ്ഡലത്തില്‍ നിന്നു പരാജയപ്പെടുത്തിയാണ് സദാനന്ദ ഗൗഡ 2004ല്‍ ആദ്യമായി ലോക്‌സഭയില്‍ എത്തുന്നത്. 2006 മാര്‍ച്ച് മുതല്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായി. വീട്ടമ്മയായ ഡട്ടിയാണു സദാനന്ദഗൗഡയുടെ ഭാര്യ. കാര്‍ത്തിക് മകനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല