സ്വന്തം ലേഖകന്‍: യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിക്ക് (യുകിപ്) പുതിയ നേതാവ്, തീവ്ര കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്ക് മാറ്റമില്ല. ഡയാന്‍ ജയിംസാണ് യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ പാര്‍ട്ടിയായ യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിയുടെ(യുകിപ്) പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.
സ്ഥാനമൊഴിഞ്ഞ നേതാവ് നൈഗല്‍ ഫരാജ് നേരിട്ടു പാര്‍ട്ടിയിലേക്കു റിക്രൂട്ട് ചെയ്ത ഡയാന്‍ ജയിംസ് 23 വര്‍ഷത്തെ ചരിത്രമുള്ള പാര്‍ട്ടിയുടെ പ്രഥമ വനിതാ നേതാവാണ്. യൂറോപ്യന്‍ പാര്‍ലമെന്റില്‍ ദക്ഷിണപൂര്‍വ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഡയാന്‍ ബിസിനസ് വിശകലന വിദഗ്ധയാണ്.
കുടിയേറ്റ നിയന്ത്രണം ശക്തമാക്കുന്നതിനും സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പോരാട്ടം തുടരുമെന്ന് പറഞ്ഞ ഡയാന്‍ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമെന്നും വ്യക്തമാക്കി.
ബ്രെക്‌സിറ്റിനുവേണ്ടി പ്രചാരണം നടത്തിയ ഫരാജ് മുന്‍നിര രാഷ്ട്രീയത്തില്‍നിന്നു പിന്മാറാന്‍ തീരുമാനിച്ചതാണ് ഡയാന് മേതൃസ്ഥാനത്തേക്കുള്ള വഴിയൊരുക്കിയത്. യൂറോപ്പിലെ മറ്റു യൂറോ വിരുദ്ധ പാര്‍ട്ടികളെ സഹായിക്കുകയാവും ഇനി തന്റെ ദൗത്യമെന്ന് ഫരാജ് പ്രസ്താവിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല