സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരത്തിന്റെ പുതിയ പിതാവ് സാദിക്ക് ഖാന്‍, വിജയം 13.6% ഭൂരിപക്ഷത്തോടെ. യുകെയിലെ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം മേയറാണ് ഈ ലേബര്‍ പാര്‍ട്ടിക്കാരന്‍ എന്ന പ്രത്യേകതയുമുണ്ട്. എതിര്‍ സ്ഥാനാര്‍ഥി ടോറി സാക് ഗോള്‍ഡ്‌സ്മിത്തിനെ 315,529 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാദിക്ക് ഖാന്‍ മേയര്‍ പദത്തിലെത്തിയത്.
1,310,143 വോട്ടുകളാണ് സാദിക്ക് ഖാന് ലഭിച്ചത്. 994,614 വോട്ടുകളാണ് ഗോള്‍ഡ് സ്മിത്തിന് ലഭിച്ചത്. 13.6 % വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഇത്രയധികം ഭൂരിപക്ഷത്തിലുള്ള വിജയം ലണ്ടന്‍ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ്.
താനൊരിക്കലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും, തിരഞ്ഞെടുക്കപ്പെട്ടതില്‍ വളരെയേറെ അഭിമാനമുണ്ടെന്നും സാദിക്ക് ഖാന്‍ പറഞ്ഞു. ലണ്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ മൂന്നാമത്തെ മേയറാണ് ഇദ്ദേഹം. കെന്‍ ലിവിങ്‌സ്ടണ്‍, ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ മുന്‍പ് പാര്‍ട്ടിയില്‍നിന്ന് മേയര്‍ പദത്തിലെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല