ബോസ്റ്റണിലേയും സമീപപ്രദേശങ്ങളിലെയും മലയാളികളുടെ സാംസ്‌കാരിക സംഘടനയായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (സിഎഎം) ബോസ്റ്റണ്‍ ഹബേര്‍ട്‌സ് ബ്രിഡ്ജ് കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ യുണൈറ്റഡ് ലിങ്കണ്‍ഷയര്‍ എന്‍ എച്ച് എസ് ട്രസ്റ്റിന്റെ സര്‍ജിക്കല്‍ വിഭാഗം മേധാവി ഡോ. സുരേഷ് പിള്ള ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കോശി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഭാസ്‌കര്‍ വി. പുരയില്‍ , ഡോ. തോമസ്, സോഫിയ ബോബന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ ഭാവി പരിപാടികളെക്കുറിച്ച് ഡോ. നിജില്‍ വാസുക്കുട്ടി സംസാരിച്ചു. അസോസിയേഷന്റെ ലോഗോ ഡോ. തോമസും ദിവ്യയും ചേര്‍ന്ന് പ്രകാശനം ചെയ്തു.
തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്ക് ജുഹി, ആര്യ ശ്രീ എന്നിവര്‍ നേതൃത്വം കൊടുത്തു. സിരീഷായുടെ ഭരതനാട്യവും, സണ്‍ഹില്ലിന്റെ ഗാനവും, സരിഗ യു. കെ. യുടെ ഗാനമേളയും ചടങ്ങിന് മാറ്റ് കൂട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല