സ്വന്തം ലേഖകൻ: രാജ്യത്തെ പൊതുഗതാഗത ശൃംഖലയെ അടിമുടി നവീകരിക്കാൻ ഒമാൻ. ഇതിൻ്റെ മുന്നോടിയായി പൊതു ഗതാഗത സംവിധാനങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്താൻ പ്രത്യേക കൺസൽട്ടൻസിയെ ചുമതലപ്പെടുത്തുമെന്ന് ഒമൻ ഗതാഗത, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അറിയിച്ചു.
ടെണ്ടർ പ്രക്രിയയിലൂടെയാണ് കൺസൽട്ടൻസിയെ തെരഞ്ഞെടുക്കുക. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളുടെ വിലയിരുത്തല്‍ നടത്തുന്നതിനും സുല്‍ത്താനേറ്റിലെ പ്രധാന നഗരങ്ങള്‍ക്കിടയിലും അയല്‍ രാജ്യങ്ങള്‍ക്കിടയിലും ഗതാഗത സേവനങ്ങളുടെ സമഗ്ര പദ്ധതി തയ്യാറാക്കുന്നതിനും തെരഞ്ഞെടുത്ത കണ്‍സള്‍ട്ടൻസിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും.
നഗര എൻജിനീയറിങ് കണ്‍സള്‍ട്ടന്‍സി, മാസ്റ്റര്‍ പ്ലാനിങ്, പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നാണ് ടെന്‍ഡര്‍ ബിഡുകള്‍ ക്ഷണിച്ചിരിക്കുന്നത്. ടെന്‍ഡര്‍ രേഖകള്‍ നവംബര്‍ 14 വരെയും ലഭ്യമാവും. ഡിസംബര്‍ എട്ടിനാ ബിഡുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ബസ് റൂട്ട് വിശകലനം, ഷെഡ്യൂളിങ്, റൈഡര്‍ഷിപ്പ് ഡാറ്റ, സേവന കവറേജ്, സിറ്റികൾക്കിടയിലെ പൊതുഗതാഗത ശൃംഖല വികസിപ്പിക്കൽ ഇവയ്ക്ക് ആവശ്യമായി വരുന്ന ചെലവുകൾ എന്നിവയില്‍ പഠനം ശ്രദ്ധ കേന്ദ്രീകരിക്കും.
കൂടാതെ വളര്‍ച്ചയുടെ സാധ്യതയുള്ള മേഖലകള്‍ തിരിച്ചറിയുന്നതിനും ഗ്രേറ്റര്‍ മസ്കറ്റിനും മറ്റ് നഗരങ്ങള്ക്കുമുള്ളതുള്പ്പെടെ ഘടനാ പദ്ധതികളുമായി യോജിപ്പിച്ച് അധിക സേവനത്തിന്റെ ആവശ്യകത തിരിച്ചറിയുന്നതിനും ജനസംഖ്യാശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ ഡാറ്റ വിശകലനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം കണ്‍സള്‍ട്ടന്റായിരിക്കും.
ഈ മൂല്യനിര്‍ണയത്തില്‍ പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍, സ്റ്റോപ്പുകള്‍, സേവന ആവൃത്തി, ഒമാനൈസേഷന്‍, വാഹനങ്ങളുടെ പ്രായം, അധിക മൂല്യ ഘടകങ്ങള്‍ എന്നിവ തിരിച്ചറിയല്‍ ഉള്‍പ്പെടെയുള്ള സാധ്യതയുള്ള റൂട്ടുകളുടെ സമഗ്രമായ വിശകലനം ഉള്‍പ്പെടുന്നു. ഒമാന്‍ സമ്പദ് വ്യവസ്ഥ, ജനസംഖ്യ, നിലവിലുള്ള ബസ് റൂട്ടുകള്‍, സംസ്കാരം, മറ്റ് ലോജിക്കല്‍ മാനദണ്ഡങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങൾ ഉള്‍പ്പെടുത്തി പ്രാദേശികവും ആഗോളവുമായ അനുഭവങ്ങള്‍ കണക്കിലെടുത്ത് വിടവ് വിശകലനം നടത്തുന്നതിന് മൂല്യനിര്‍ണയ ഫലങ്ങള്‍ മാനദണ്ഡമാക്കാന്‍ കഴിയുന്ന അളവുകോലുകൾ കണ്‍സള്‍ട്ടന്റ് ശുപാര്‍ശ ചെയ്യണം.
റൈഡര്‍ഷിപ്പ്, ചെലവ് – ഫലപ്രാപ്തി, കമ്മ്യൂണിറ്റി ആവശ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പൊതുഗതാഗത സംവിധാനത്തിൻ്റെ ഫലപ്രാപ്തി നിർണയിക്കുക. 2014ല്‍ ഒരു അന്താരാഷ്ട്ര എഞ്ചിനീയറിങ്, കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഒമാന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിക്ക് ഒരു പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നൽകിയിരുന്നു. തലസ്ഥാനത്തെ ബസ് ശൃംഖല നഗരത്തിനകത്തും നഗരങ്ങൾക്കിടയിലുമുള്ള ബസ് സര്‍വീസുകള്‍ വികസിപ്പിക്കുന്നതിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
തുടര്‍ന്ന് 2015 നവംബറില്‍ ഒമാന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയെ മുവാസലാത്ത് എന്ന് പുനര്‍നാമകരണം ചെയ്യുകയും ബസ് സര്‍വീസുകള്‍ രണ്ടില്‍ നിന്ന് നഗരത്തിന്റെ മുക്കുമൂലകളിലേക്ക് വരെ വികസിപ്പിക്കുകയും ചെയ്തു. പിന്നീട് സലാലയ്ക്കും സുഹാറിനുമിടയിലും അബുദാബിയിലേക്കും യുഎഇയിലേക്കും അന്താരാഷ്ട്ര ബസ് സര്‍വീസുകളും ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല