1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

സീറോ മലബാര്‍ സഭയുടെ റോമിലെ മൂന്നാമത് മിഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഡിവൈനോ അമോറില്‍ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ആഗോള സഭയുടെ ഭാഗമായി സീറോ മലബാര്‍ സഭയുടെ പൈതൃകവും, വിശ്വാസപാരമ്പര്യവും അഭംഗുരം കാത്തുസൂക്ഷിച്ച് മുന്നേറുന്ന വിശ്വാസിസമൂഹം സഭയ്ക്ക് അഭിമാനവും സഭാത്മകജീവിതത്തിന് ചൈതന്യവും പകരുന്നവരാണെന്ന് ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

റോമിലെ സീറോ മലബാര്‍ സഭ പ്രൊക്കുറേറ്റര്‍ റവ.ഡോ.സ്റ്റീഫന്‍ ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. സെന്ററിലെത്തിയ മാര്‍ അറയ്ക്കലിന് വിശ്വാസി സമൂഹം ഊഷ്മളമായ വരവേല്പ് നല്‍കി. തുടര്‍ന്ന് മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ സമൂഹബലിയും നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.