ഒരു വലിയ ഉല്‍ക്ക ഭൂമിയിലേക്ക് പതിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത നാം മനുഷ്യരെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തയായിരിക്കില്ല. ശക്തമായ ഭൂചലനവും സുനാമിയും തീക്കാറ്റുമുണ്ടാകുമെന്നാണ് ഉല്‍ക്ക പതിക്കുന്നതിനെക്കുറിച്ച് ഇന്നു വരെ ശാസ്ത്രജ്ഞര്‍ നടത്തിയിരുന്ന നിഗമനങ്ങള്‍. എന്നാല്‍ ഉല്‍ക്ക ഭൂമിയില്‍ പതിക്കുന്നതിനെക്കുറിച്ച് അത്രയധികം വേവലാതിയുടെ ആവശ്യമില്ലെന്നാണ് പുതിയ നിഗമനം. മ്യൂണിക്ക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ നിരീക്ഷണങ്ങളിലാണ് ഉല്‍ക്കാപതനം ഭൂമിയില്‍ അത്രമേല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന കണ്ടെത്തലില്‍ എത്തിച്ചിരിക്കുന്നത്.
ഉല്‍ക്കയുടെ സ്വാധീനത്തില്‍ ഒരു ഭൂകമ്പ സാധ്യമായ ഒരു കാറ്റുണ്ടാകുമെന്നും അത് ജലോപരിതലത്തില്‍ ഒരു കല്ലിടുമ്പോഴുണ്ടാക്കുന്ന അനുഭവം മാത്രമായിരിക്കും ഭൂമിയില്‍ ഉണ്ടാക്കുകയെന്നുമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മിത്തിയാസ് മെഷേഡ് പറയുന്നത്. എന്നാല്‍ അത് ഗ്രഹോപരിതലത്തില്‍ വ്യതിയാനങ്ങളുണ്ടാക്കുമെന്നതിനാല്‍ ഉല്‍ക്കാപതനത്തിനെ നിസാരമായി കാണാനും സാധിക്കില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 6.5 കോടി വര്‍ഷം മുമ്പ് ഭൂമിയിലുണ്ടായ ഒരു ഉല്‍്ക്കാപതനത്തിന്റെ മാതൃകയില്‍ മറ്റൊരു ഉല്‍ക്കാപതനം സൃഷ്ടിച്ചാണ് സംഘം ഗവേഷണം നടത്തിയത്. മെക്‌സിക്കോയില്‍ 35000 അടിമുകളില്‍ നിന്ന് എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ നിന്നെടുത്ത പാറക്കല്ലുകള്‍ പതിപ്പിച്ചായിരുന്നു ഗവേഷണം.
ഇന്ന് ഭൂമിക്കും ചന്ദ്രനുമിടയിലൂടെ നാല് ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലുപ്പമുള്ള ഉല്‍ക്ക കടന്നുപോകുമെന്നാണ് ഗവേഷകരുടെ നിഗമനം. ഭൂമിക്ക് മേല്‍ പതിച്ചാല്‍ 2.5 മൈലില്‍ ഇതിന്റെ സ്വാധീനമുണ്ടാകുമെന്നും 7.0 മാഗ്നിറ്റിയൂഡിലുള്ള ഭൂചലനമുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്. എന്നാല്‍ ഉല്‍ക്കാപതനം മൂലമുണ്ടായ ഭൂചലനവും സുനാമിയുമാണ് ദിനോസറുകളെ ഭൂമിയില്‍ ഇല്ലാതാക്കിയതെന്ന പഴയ നിഗമനമാണ് ഈ കണ്ടെത്തലോടെ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല