സ്വന്തം ലേഖകന്‍: പശ്ചിമ ബംഗാളിന് പുതിയ പേരിടാന്‍ നീക്കം, ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ലാ അല്ലെങ്കില്‍ ബംഗാ എന്നും പുതിയ പേര്. സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള നിര്‍ദ്ദേശം ഉടന്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിക്കും. പ്രത്യേകം വിളിച്ചു ചേര്‍ക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
തുടര്‍ന്ന് നിയമസഭയുടെ അംഗീകാരത്തോടെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് കൈമാറും. സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്നത് ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു. പേര് മാറ്റാനുള്ള നിര്‍ദ്ദേശത്തിന് നിയമസഭയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിര്‍ദ്ദേശം പാസാക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസിനുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുകയും തുടര്‍ന്ന് ഭരണഘടനാ ദേഭഗതി നിലവില്‍ വരുകയും ചെയ്യുന്നതോടെ സംസ്ഥാനത്തിന്റെ പേര് മാറും. സംസ്ഥാന തലസ്ഥാനത്തിന്റെ പേര് ഇംഗ്ലീഷില്‍ എഴുതമ്പോള്‍ കല്‍ക്കട്ട എന്നതിന് പകരം കൊല്‍ക്കത്ത എന്നുമാക്കും. വെസ്റ്റ് ബംഗാള്‍ എന്ന പേര് കൊളോണിയല്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. ഇതേതുടര്‍ന്നാണ് പേര് മാറ്റാന്‍ തീരുമാനിച്ചത്.
നേരത്തെ പാകിസ്താന്റെ ഭാഗമായിരുന്ന പഞ്ചാബ് വെസ്റ്റ് പഞ്ചാബ് എന്നും ഇന്ത്യയുടെ ഭാഗമായ പഞ്ചാബ് ഈസ്റ്റ് പഞ്ചാബ് എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഇത് പിന്നീട് പഞ്ചാബ് എന്നു മാത്രം മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല