1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2012

ടോമിച്ചന്‍ കൊഴുവനാല്‍

ഡോര്‍സെറ്റ് കേരള കമ്മ്യുണിറ്റി പ്രസിഡന്റ്‌ ആയി ഷാജി തോമസ്‌ വീണ്ടും തിരെഞ്ഞെടുക്കപെട്ടു . രണ്ടാം തവണയാണ് ഷാജി ഡി കെ സി യുടെ പ്രസിഡന്റ്‌ ആയി തിരെഞ്ഞെടുക്കപെടുന്നത് . വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് സോഫി വര്‍ഗീസിനെയും ,സെക്രട്ടറിയായി മാര്‍ട്ടിന്‍ തേനംകാല ,ജോയിന്റ് സെക്രട്ടറി യായി ജോമോന്‍ തോമസ്‌ ,ട്രഷറര്‍ സ്ഥാനത്തേക്ക് സജി പൗലോസ്‌ എന്നിവരെയും, കൂടാതെ വിപുലമായ ഒന്‍പതംഗ എക്സി ക്യുട്ടിവ് കമ്മിറ്റി യെയും 2012 – 2013 വര്‍ഷത്തേക്കുള്ള ഭരണ സമിതിയിലേക്ക് പൊതു യോഗം തിരെഞ്ഞെടുത്തു .

യുക്മ യില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡി കെ സി യുടെ യുക്മ പ്രതിനിധികളായി മനോജ്‌ പിള്ള ,മാത്യു വര്‍ഗീസ് എന്നിവരെയും തിരെഞ്ഞെടുത്തു . പ്രൌഡ ഗംഭീരമായി മാറിയ ഡി കെ സി യുടെ ഈ വര്‍ഷത്തെ വിഷു ഈസ്റെര്‍ ആഘോഷം സാം തിരുവതിലില്‍ ഉദ്ഘാടനം ചെയ്തു . ഡി കെ സി യുടെ തൂലിക എന്ന മാഗസിന്റെ പ്രകാശനം യുക്മ പ്രസിഡന്റ്‌ വര്‍ഗീസ് ജോണ്‍ നിര്‍വഹിച്ചു . അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച സ്ക്കിറ്റുകളും, വിസ്മയം നിറഞ്ഞ സിനിമാറ്റിക് ഡാന്‍സുകളും , ക്ലാസ്സിക്കല്‍ ഡാന്‍സുകളും ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി . അവിസ്മരണീയമായി മാറിയ ഈസ്റ്റര്‍ വിഷു ആഘോഷത്തോട് അനുബന്ധിച്ച് നടന്ന സ്നേഹ വിരുന്നിനു ശേഷം ശാലു ചാക്കോ യുടെ നന്ദി പ്രകടനത്തോടെ സമാപിച്ചു .

കൂടുതല്‍ ചിത്രങ്ങള്‍

https://picasaweb.google.com/114406530626390015938/VishuEasterDKC2012?authuser=0&feat=directlink

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.