മൂന്നു വര്‍ഷമായി യു കെയിലെ മികച്ച അസോസിയേഷനുകളില്‍ ഒന്നായി പ്രവര്‍ത്തിക്കുന്ന വോക്കിംഗ് മലയാളി അസോസിയേഷന്‍ന് നാലാം(2011-2012)വര്‍ഷത്തേക്കുള്ള പുതിയ ഭരണ സാരഥികളെ തിരെഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച വോക്കിങ്ങില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ നിന്ന് തിരെഞ്ഞെടുത്ത പതിനൊന്നു കമ്മിറ്റി അംഗങ്ങളുടെ ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നാണ് ഭാരവാഹികളെ തിരെഞ്ഞെടുത്തത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലുള്ള സെക്രട്ടറി സന്തോഷ് കുമാറിനെയും, സെക്രട്ടറിയായി ആല്‍ബിന്‍ അബ്രാഹത്തെയും, ട്രഷറര്‍ ആയി അജിത നമ്പിയാരെയും തിരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആയി ഫെലിക്സ് ജോസെഫും, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മിനി സ്റ്റാലിനും, കമ്മിറ്റി അംഗങ്ങളായി വര്‍ഗീസ് ജോണ്‍ (യുക്മ പ്രസിഡന്റ്), ജോസഫ് ജോര്‍ജ്, ബിനോയി ചെറിയാന്‍, സിജിന്‍ വര്‍ഗീസ്, ജെറി സെബാസ്റ്റ്യന്‍, സുദീപ് കരുമത്തില്‍,എന്നിവരും തിരെഞ്ഞെടുക്കപ്പെട്ടു.
പുതിയ യുവ സാരഥികളുടെ നേതൃത്വത്തില്‍ കൂടിയ ആദ്യ കമ്മിറ്റി അടുത്ത ഒരു വര്‍ഷത്തേക്കുള്ള പരിപാടികള്‍ നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ആദ്യ പടിയായി 26ന് ഉച്ച കഴിഞ്ഞു ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടി അടല്‍സ്റ്റോണ്‍ കമ്മ്യുണിറ്റി സെന്ററില്‍ നടക്കും. പുതുമയാര്‍ന്ന നിരവധി പരിപാടികള്‍ ആഘോഷ പരിപാടിയോട് അനുബന്ധിച്ചു ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല