1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2024

സ്വന്തം ലേഖകൻ: ഖത്തറിലെ വാടക തർക്കങ്ങൾക്ക് ഉടൻ പരിപാരം കാണാൻ ഹോട് ലൈൻ നമ്പർ ആരംഭിച്ച് മുനസിപ്പൽ മന്ത്രാലയം. സർക്കാറിന്റെ ഏകീകൃത ആശയവിനിമയ കേന്ദ്രത്തിനു (യു.സി.സി) കീഴിൽ 184 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ വാടക സംബന്ധമായ തർക്കങ്ങളും പ്രശ്ങ്ങളും അധികാരികളുടെ ശ്രദ്ധയിൽ പെടുത്താം. ഈ നമ്പറിൽ വിൽക്കുന്നവരുടെ പ്രശ്ങ്ങൾ മന്ത്രാലയത്തിന്റെ വാടക തർക്ക പരിഹാരി കമ്മിറ്റി (ആർ.ഡി.സി) അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും പരിഹാരം നേടാനും സാധിക്കും.

ഖത്തറിലെ പൗരന്മാർ, താമസക്കാർ, കമ്പനികൾ, സന്ദർശകർക്ക് എന്നിവർക്ക് രാജ്യത്തെ ഭൂവുടമകളും വാടകക്കാരുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷണങ്ങളും ഫയൽ ചെയ്യാനും ഇതുവഴി കഴിയും.

കൂടാതെ ഈ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചുകൊണ്ട് വാടക നിയമം സംബന്ധമായ സംശയങ്ങളും അഭിപ്രായങ്ങളും അധികൃതരോട് ചോദിക്കാനും പങ്കുവെക്കാനും സാധിക്കും. ഇത്തരം അന്വേഷങ്ങൾക്കും അധികൃതർ കൃത്യമായ ഉത്തരങ്ങൾ ഈ നമ്പർ വഴി നൽകും. പൊതുജനങ്ങൾക്കുള്ള സേവനങ്ങളുടെ നിലവാരം ഉയർത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ഒരുക്കിയതെന്ന് മുനസിപ്പൽ അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.