സ്വന്തം ലേഖകന്‍: മൈക്കിള്‍ ഫ്‌ലിന്‍ ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ്, റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മൈക് പൊംപിയോ സിഐഎ ഡയറക്ടറാകും. സെനറ്റര്‍ ജെഫ് സെഷന്‍സിനെ അറ്റോണി ജനറലായി നിയമിക്കാനും തീരുമാനമായി. മുന്‍ ഇന്റലിജന്‍സ് മേധാവിയും ഒബാമ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനുമാണ് മൈക്കിള്‍ ഫ്‌ലിന്‍. വെള്ളിയാഴ്ചയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പുതിയ നിയമനങ്ങളെക്കുറിച്ച് പ്രഖ്യാപിച്ചത്.
ഇന്റലിജന്‍സ് മേധാവിയായിരുന്ന മൈക്കല്‍ ഫ്‌ലിന്‍ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ട്രംപിന് ഉപദേശം നല്‍കിയിരുന്നു. ഭരണപരിജ്ഞാനമില്ലാത്ത ട്രംപിന് രാഷ്ട്രതന്ത്രജ്ഞനായ ഫ്‌ലിന്നിന്റെ നിയമനം ഏറെ മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. യു.എസ് കോണ്‍ഗ്രസ് അംഗമായ മൈക് പൊംപിയോ കന്‍സാസ് പ്രതിനിധിയും നിലവില്‍ യു.എസ് കോണ്‍ഗ്രസിന് കീഴിലുള്ള ഇന്റലിജന്‍സ് കമ്മിറ്റി അംഗവുമാണ്.
നിയുക്ത വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ അടുത്തയാളായ പൊംപിയോ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ ട്രംപിന്റെ എതിരാളി മാര്‍കൊ റൂബിയോയെയാണ് പിന്തുണച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല