‘ഡയമണ്ട് നെക്ലേസി’ന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബോബിസഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. സംവൃത സുനില്‍, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇതുവരേയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ കലാഭവന്‍ മണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തില്‍ ഒരു ഡോക്ടറായാണ് പൃഥ്വി വേഷമിടുന്നത്. ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസില്‍ ഫഹദിന്റെ കഥാപാത്രവും ഡോക്ടര്‍ ആയിരുന്നു. തികച്ചും യാദൃശ്ചികമായാണ് രണ്ടു സിനിമകളിലും ഡോക്ടറുടെ കഥാപാത്രം വന്നതെന്ന് ലാല്‍ ജോസ് പറയുന്നു.
പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ പ്രേം പ്രകാശ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഔസേപ്പച്ചനാണ്. എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല