1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2017

സ്വന്തം ലേഖകന്‍: വാനക്രൈയേക്കാള്‍ അപകടകാരിയായ പുതിയ വൈറസ് ലോക്കി വരുന്നു, റാന്‍സംവെയര്‍ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. സൈബര്‍ ലോകത്തെ ഭീതിയിലാഴ്ത്തിയ വാനക്രൈയ്ക്ക് ശേഷം അടുത്ത റാന്‍സംവേര്‍ ആക്രമണം ഉടന്‍ ഉണ്ടായേക്കുമെന്നും കരുതിയിരിക്കണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോക്കി എന്ന റാന്‍സംവേറാണ് ലോകമൊട്ടാകെ കമ്പ്യൂട്ടറുകളെ ആക്രമിക്കാന്‍ ഒരുങ്ങുന്നത്.

ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും മുന്നറിയിപ്പ് പുറത്തിറക്കി. ഇമെയിലായാണ് ലോക്കി കമ്പ്യൂട്ടറുകളില്‍ എത്തുന്നത്. അതു തുറക്കുമ്പോള്‍ റാന്‍സംവേര്‍ കംപ്യൂട്ടറില്‍ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കും. പണം കൊടുത്താലേ പിന്നീടു കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കൂ. മെയില്‍ നിരുപദ്രവിയാണെന്നമട്ടിലാകും ശീര്‍ഷകം. ദയവായി പ്രിന്റ് ചെയ്യു, രേഖകള്‍, ചിത്രം, ജോലി അറിയിപ്പ്, ബില്‍ എന്നിങ്ങനെയുള്ള ശീര്‍ഷകങ്ങളിലാവും സന്ദേശം ലഭിക്കുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സന്ദേശങ്ങള്‍ സിപ് ഫയലുകളായാട്ടാവും ഉണ്ടാവുക. അതു തുറക്കുമ്പോള്‍ റാന്‍സംവേര്‍ കംപ്യൂട്ടറില്‍ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കും. പണം കൊടുത്താലേ പിന്നീടു കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കൂ. ഒന്നര ലക്ഷം രൂപവരെ ഓരോ കംപ്യൂട്ടറില്‍നിന്നും പിഴപ്പണമായി ചോദിക്കാം. ആഗസ്റ്റ് 9 മുതലാണ് പുതിയ ലോക്കി റാന്‍സം വെയറിന്റെ പ്രചരണം ആരംഭിച്ചത് എന്നാണ് നിഗമനം. ഇന്ത്യയിലടക്കം 2.3 കോടി ഇമെയില്‍ സന്ദേശങ്ങള്‍ വൈറസ് ഇതിനോടകം അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.