വെറും രണ്ട് മണിക്കൂറില്‍ ഷൂട്ട് ചെയ്ത് തെലുങ്ക് ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചു. കന്നഡയിലെ പ്രശസ്ത സംവിധായകന് അരവിന്ദ് കൗശിക് സംവിധാനം നിര്‍വ്വഹിച്ച ‘അരിയാലി ഇന്നോന്‍ദിന’ എന്ന ചിത്രമാണ് ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. രണ്ട് പാട്ടുകളടക്കമുള്ള ചിത്രം ഷൂട്ട് ചെയ്തത് രണ്ട് റെഡ് ക്യാമറകളും അഞ്ച് കാനോണ്‍ ഡി സ്റ്റില്‍ ക്യാമകളും ഉപയോഗിച്ചാണ്. ബംഗളൂരുവിലെ ഷമന്നാ ഉദ്യാനത്തിനടുത്തുവച്ചായിരുന്നു രണ്ട് മണിക്കൂര്‍ നീണ്ട ചിത്രത്തിന്റെ ഷൂട്ടിംഗ്.
ഒരൊറ്റ ഷോട്ടില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിച്ച ചിത്രം പ്രായോഗികമായി ബുദ്ധിമുട്ടുള്ളതിനാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ചിത്രീകരിക്കുകയെന്ന പുതിയ ആശയത്തില്‍ എത്തുകയായിരുന്നുവെന്ന് കശ്യപ് പറഞ്ഞു. പക്ഷെ ഒരൊറ്റ ഷോട്ടില്‍ സിനിമ ചിത്രീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ല. വ്യക്തമായ പ്ലാനിംഗ് ഉണ്ടെങ്കില്‍ അതും സാധ്യമാണെന്ന ശുഭപ്രതീക്ഷയിലാണ് താനെന്നും കശ്യപ് പറഞ്ഞു.
കന്നഡ താരങ്ങളായ രവി തേജ, സത്യ, പാത്രി അജിത്, രവി ശങ്കര്‍, ചേതന്‍ ചന്ദ്ര എന്നിവരും കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ നായിക രൂപികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല