സ്വന്തം ലേഖകന്‍: ട്രംപ് വന്നില്ല! ബ്രിട്ടനിലെ പുതിയ അമേരിക്കന്‍ എംബസി തുറന്നു. നിലവിലെ എംബസി ‘ചുളുവിലക്ക്’ വിറ്റ് ഒബാമ ഭരണകൂടം പുതിയ എംബസി വാങ്ങിയത് ‘മോശം ഇടപാടാ’യിരുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ട്രംപ് അത് ഉദ്ഘാടനം ചെയ്യാനായി ലണ്ടനിലേക്കില്ലെന്ന് ട്വിറ്റര്‍ വഴി പ്രഖ്യാപിച്ചിത്.
തുടര്‍ന്ന് ചൊവ്വാഴ്ച ട്രംപ് ഇല്ലാതെതന്നെ എംബസി തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. സെന്‍ട്രല്‍ ലണ്ടനിലെ പ്രധാന കേന്ദ്രമായ മെയ്‌ഫെയറിലെ ഗ്രോസ്‌വെനര്‍ സ്‌ക്വയറില്‍നിന്ന് തെംസ് നദിക്ക് തെക്കുള്ള തിരക്കുകുറഞ്ഞ നയന്‍ എലംസിലേക്ക് എംബസി മാറ്റുന്നതിനുള്ള 120 കോടി ഡോളറിന്റെ ഇടപാടിന് പച്ചക്കൊടി കാണിച്ചത് ഒബാമ ഭരണകൂടമാണ്. നേരത്തേ ജോര്‍ജ് ബുഷിന്റെ കാലത്ത് ഈ നീക്കം നടന്നിരുന്നുവെങ്കിലും ഒബാമയുടെ കാലത്താണ് യാഥാര്‍ഥ്യമായത്.
സുരക്ഷ, പരിസ്ഥിതി കാരണങ്ങളെ തുടര്‍ന്നാണ് എംബസി മാറ്റാന്‍ തീരുമാനിച്ചത്. ഖത്തറിലെ ദിയാര്‍ റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്കാണ് പഴയ എംബസി കെട്ടിടം വിറ്റത്. ആഡംബര ഹോട്ടലാക്കി മാറ്റാനാണ് കമ്പനിയുടെ പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല