സ്വന്തം ലേഖകന്‍: ‘അണ്ണാ’ യും ‘അബ്ബ’ യും ഇനി ഓക്‌സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിലും, ഇന്ത്യന്‍ ഭാഷകളിലെ 70 ഓളം വാക്കുകള്‍ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തി. നാലു ഇന്ത്യന്‍ ഭാഷകളിലെ 70 ഓളം വാക്കുകളാണ് ഓക്‌സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ ഇടംപിടിച്ചത്. തമിഴിലും തെലുങ്കിലും മൂത്ത ജ്യേഷ്ഠന്‍ എന്ന അര്‍ഥം വരുന്ന ‘അണ്ണാ’, ഉര്‍ദുവില്‍ അച്ഛന്‍ എന്ന അര്‍ഥം വരുന്ന ‘അബ്ബ’ എന്നീ വാക്കുകള്‍ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തി.
സെപ്റ്റംബറില്‍ നടന്ന പുതിയ പദങ്ങളുടെ കൂട്ടിച്ചേര്‍ക്കലിലാണ് തെലുങ്ക്, ഉര്‍ദു, തമിഴ്, ഗുജറാത്തി ഭാഷകളിലെ വാക്കുകള്‍ ഉള്‍പ്പെടുത്തിയത്. അച്ഛാ, ബാപ്പു, ബഡാ ദിന്‍, ബച്ചാ, സൂര്യ നമസ്‌കാര്‍ തുടങ്ങിയവയാണ് മറ്റു വാക്കുകള്‍. നേരത്തേ, പഴയ നാണയമായ ‘അണ’ നാമപദമായി നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയിലെ ബന്ധങ്ങളെയും സംസ്‌കാരത്തെയും സൂചിപ്പിക്കുന്നതും ഭക്ഷണ സാധനങ്ങളുടെ പേരുകളുമാണ് നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയവയില്‍ കൂടുതലും. ഇതോടെ നിഘണ്ടുവില്‍ ഇടംപിടിച്ച ഇന്ത്യന്‍ വാക്കുകളുടെ എണ്ണം 900 കവിഞ്ഞു. എല്ലാ വര്‍ഷവും നാലു തവണയാണ് പുതിയ വാക്കുകള്‍ ഉള്‍പ്പെടുത്തി ഓക്‌സ്ഫഡ് നിഘണ്ടു പരിഷ്‌കരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല