1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2011

കുറച്ചു കാലങ്ങളായി ബോളിവുഡിലെ മുന്‍നിര താരറാണിമാര്‍ക്ക് ന്യൂ ഇയര്‍ ഹാപ്പിയാണ്. ഡിസംബര്‍ മുപ്പത്തൊന്നിന് രാത്രി പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള വന്‍കിട പാര്‍ട്ടികളില്‍ അര മണിക്കൂറോ ഒരു മണിക്കൂറോ ചുവടു വച്ചാല്‍ വന്നു വീഴുന്നത് കോടികള്‍. മിനിറ്റിന് ഇത്ര രൂപ കണക്കിലാണ് ആട്ടം. എന്നാല്‍ ഇത്തവണ കോടികള്‍ വച്ചു നീട്ടിയിട്ടും കരീനയും കത്രീനയും ന്യൂ ഇയര്‍ പെര്‍ഫോമന്‍സിനോടു നോ പറഞ്ഞു. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇവര്‍ക്കൊ ക്കെ ചുവടു വയ്ക്കാന്‍ പറ്റിയ ഐറ്റം നമ്പര്‍ പാട്ടുകളും ധാരണമുണ്ട് ഇത്തവണ.

ചമക് ചലോ… എന്ന രാ വണിലെ പാട്ടിനൊത്തു ചുവടു വയ്ക്കാന്‍ കരീനയ്ക്ക് മികച്ച ഓഫറാണ് കിട്ടിയത്. കണക്കു പറയുന്നതിനു മുമ്പു തന്നെ കരീന നോ എന്നു പറഞ്ഞതിനാല്‍ ഓഫര്‍ ചെയ്ത കാശെത്ര എന്നറിയില്ല. കത്രീനയ്ക്ക് മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വന്ന ഓഫറിന്‍റെ കാര്യത്തില്‍ പല തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. അരമണിക്കൂര്‍ ആട്ടത്തിന് രണ്ടു കോടി എന്നും അഞ്ചു കോടി എന്നും രണ്ടു തരത്തിലാണ് കേട്ടത്. എന്തായാലും കോടിക്കണക്കുകളില്‍ കത്രീനയും വീണില്ല. പ്രിയങ്ക, ദീപിക പദുക്കോണ്‍, സോനം കപൂര്‍… തുടങ്ങി സുന്ദരിമാരൊന്നും ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ ചുവടു വയ്ക്കുന്നില്ല എന്ന തീരുമാനിത്തിലാണ്. ഈ പിന്മാറ്റം ഗുണം ചെയതത് മല്ലിക ഷെരാവത്തിനാണ്. ഇപ്പോള്‍ എല്ലാവരും മല്ലികയ്ക്കു പിന്നാലെയാണ്. അതു കൊണ്ടു തന്നെ ഒരു കോടി രൂപയുടെ ഓഫര്‍ വരെ വന്നു കഴിഞ്ഞു.

ഇക്കാര്യത്തില്‍ കൊതിക്കെറുവ് മാധുരി ദീക്ഷിത്തിനാണ്. ഏക് ദോ തീന്‍ താരം അമെരിക്കന്‍ വാസം കഴിഞ്ഞ് മുംബൈയില്‍ തിരിച്ചെത്തിയത് വീണ്ടും സിനിമയില്‍ നല്ല റോളുകള്‍ പ്രതീക്ഷിച്ചാണ്. അതിനായി ചില ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. അമ്മ, മൂത്ത ചേച്ചി റോളുകള്‍ എങ്കില്‍ നോക്കാം എന്നാണ് പലരും പറയുന്നത്. ന്യൂ ഇയര്‍ പെര്‍ഫോമന്‍സിന് നല്ല ഓഫറുണ്ട് എന്നു തെളിയിക്കാന്‍ ശ്രമിച്ചതും പരാജയപ്പെട്ടു. ആരും വിളിച്ചില്ല, ഒരു യാത്ര പ്ലാന്‍ ചെയ്തു. എന്നിട്ടു മാധുരിയുടെ മാനെജര്‍ പറയുന്നതോ, രണ്ടരക്കോടിയുടെ ഓഫറുണ്ടായിരുന്നു പക്ഷേ, മക്കളുമൊത്ത് വെക്കേഷന്‍ പ്ലാന്‍ ചെയ്തതു കൊണ്ട് അത് നിരസിച്ചു എന്ന്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.