1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2012

പുതുവര്‍ഷത്തില്‍ പുതിയ തീരുമാനമെടുക്കാത്തവരുണ്ടോ? ഉണ്ടെങ്കില്‍ തീരുമാനെടുക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ കൂടി ഉറപ്പിച്ചിട്ട് തീരുമാനമെടുത്തോളൂ.

ആദ്യം ഉറപ്പിക്കേണ്ടത് തന്റെ തീരുമാനം അതെത്ര കഠിനമായാലും നടപ്പാക്കും എന്നാണ്.

സ്മാര്‍ട്ടായ തീരുമാനങ്ങള്‍ എടുക്കുക എന്നതാണ് രണ്ടാമത്തെ കടമ്പ. എന്നെക്കൊണ്ട് അതിനു കഴിയുമോ അല്ലെങ്കില്‍ ഞാന്‍ അതിന് യോജിച്ചയാളാണോ എന്ന ചിന്ത മനസിന്റെ പടിയിറക്കി വിടണം. മനുഷ്യനാല്‍ അസാധ്യമായതൊന്നുമില്ല എന്ന് കേട്ടിട്ടില്ലേ? അത് പത്താവര്‍ത്തി ദിവസവും മനസില്‍ ഉരുവിടണം.

തന്റെ ജീവിത ലക്ഷ്യം എന്നും റീഫ്രെയിം ചെയ്ത് പുതുമ നിലനിറുത്തണം. താനിത്രയും ചെയ്തു എന്നല്ല എനിക്കിനിയും ഏറെ ചെയ്യാനുണ്ട് എന്ന ചിന്തയാണ് മനസില്‍ ഉണ്ടാകേണ്ടത്.

ചിന്ത കടലാസിലേക്ക് എഴുതാന്‍ കഴിവുള്ളയാളാണ് നിങ്ങളെങ്കില്‍ മനസിലെ ആഗ്രഹങ്ങള്‍ കടലാസിലേക്ക് പകര്‍ത്തണം. താന്‍ ശരിയായ വഴയിലൂടെയാണോ പോകുന്നതെന്ന് ഇടയ്ക്കിടെ ആത്മവിമര്‍ശനം നടത്തണം. അത് നമ്മുടെ മനസ് ഏറെ ഫ്രഷായിരിക്കാന്‍ സഹായിക്കും.

നിങ്ങളുടെ ലകഷ്യപ്രാപ്തിക്ക് മറ്റുള്ളവരുടെ സഹായം തേടാന്‍ മടിക്കരുത്. വെയിറ്റ് ്കുറയ്ക്കാനാണ് മോഹിക്കുന്നതെങ്കില്‍ നിങ്ങളുടെ മെലിഞ്ഞ ഒരു ചിത്രം എപ്പോഴും കാണുംവിധം എവിടെയെങ്കിലും ഒരിടത്തുവയ്ക്കുക. എന്നിട്ട് തന്റെ ഡയറ്റ് കണ്‍ട്രോള്‍ ആ ചിത്രത്തോട് എത്ര അടുത്തു എന്ന് വിലയിരുത്താന്‍ മറ്റുള്ളവരോട് പറയുക. അവരുടെ പോസിറ്റീവായ വിലയിരുത്തല്‍ നിങ്ങളിലെ ആത്മവിശ്വാസം വളര്‍ത്തും.

ആഗ്രഹങ്ങള്‍ വിചാരിച്ചയുടന്‍ നടക്കുമെന്ന് ചിന്തിക്കുന്നത് തെറ്റാണ്. ലക്ഷ്യപ്രാപ്തിക്ക് ക്ഷമയോടെ കാത്തിരിക്കണം. ലക്ഷ്യം ഇടയ്ക്ക് വച്ച് മുടക്കുകയുമരുത്. ഇനി നിങ്ങളുടെ തീരുമാനങ്ങള്‍ കല്ലില്‍ കൊത്തിവച്ച കല്‍പ്പന പോലാവട്ടെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.