സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികളെ ഇസ്ലാമിക് സ്റ്റേറ്റ് ബോധവല്‍ക്കരണ വീഡിയോ കാണിച്ച ന്യൂയോര്‍ക്കിലെ അധ്യാപകന് പിഴ. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തടവിലാക്കിയവരുടെ തലയറക്കുന്ന ദൃശ്യങ്ങളും ഇയാള്‍ പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ ഉണ്ടായിരുന്നു. 300 ഡോളറാണ് അധ്യാപകന് പിഴ നല്‍കേണ്ടി വന്നത്.
ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു മിഡില്‍ സ്കൂള്‍ അധ്യാപകനായ അലെക്സിസ് നസാരിയൊ എന്ന അധ്യാപകനാണ് പിഴ നല്‍കേണ്ടി വന്നത്. 2014 2015 കാലഘട്ടത്തില്‍ സൗത്ത് ബ്രോണ്‍ക്സ് അക്കാഡമിയിലെ കുട്ടികള്‍ക്കു മുന്നിലാണ് ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോ പ്രദര്‍ശിപ്പിച്ചത്.
അന്വേഷണത്തില്‍ അധ്യാപകന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തടവുകാരുടെ തലയറക്കുന്ന വീഡിയോ തങ്ങളെ കാണിച്ചെന്ന് കുട്ടികള്‍ സമ്മതിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് കുട്ടികളെയാണ് ഈ വീഡിയോ കാണിച്ചത്. വീഡിയോ കണ്ട് തങ്ങള്‍ ഭയന്നെന്നും കുട്ടികള്‍ പറയുന്നു. വിദ്യാഭ്യാസ വിഭാഗം അധ്യാപകനെ പുറത്താക്കാന്‍ തീരുമാനമെടുത്തെങ്കിലും കോടതി 300 ഡോളര്‍ പിഴയായി ശിക്ഷ വെട്ടിക്കുറക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല