സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡില്‍ ഭൂചലനവും സുനാമിയും, രണ്ടു പേര്‍ മരിച്ചു, തിരമാലകള്‍ മൂന്നു മീറ്റര്‍ വരെ ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് തൊട്ടുപിന്നാലെ സുനാമിയുമെത്തി. ന്യൂസിലന്‍ഡ് തെക്കന്‍ ദ്വീപായ കെയ്ക്കൂരയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് സുനാമി വീശിയടിച്ചത്. കിഴക്കന്‍ തീര നഗരമായ കൈകൗറയിലും സമീപമുള്ള മൗണ്ട് ലീഫോര്‍ഡിലുമുള്ളവരാണ് മരിച്ചത്.
ക്രൈസ്റ്റ് ചര്‍ച്ചിന് വടക്ക്കിഴക്ക് ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. . പ്രാദേശിക സമയം അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്. ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന് 95 കിലോമീറ്റര്‍ മാറിയാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്. ഭൂകമ്പമുണ്ടായി രണ്ടുമണിക്കൂറിനു ശേഷമായിരുന്നു വടക്കുകിഴക്കന്‍ തീരത്ത് സുനാമിയുണ്ടായത്. സുനാമി തിരകള്‍ക്കു പൊതുവേ ശക്തി കുറവായിരുന്നെന്നും എന്നാല്‍ ഏതു സമയത്തും സുനാമി തീവ്രമാവാമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ക്ക് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ നിര്‍ദേശം നല്‍കി. രണ്ടു മീറ്റര്‍ ഉയരത്തിലായിരുന്നു തിരമാലകള്‍. വെല്ലിങ്ടണിലും ചെറിയ തോതില്‍ സുനാമി തിരമാലകള്‍ ഉണ്ടായി.
തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ന്യൂസിലന്‍ഡ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. നോര്‍ത്ത് കന്റന്‍ബറിയില്‍ മൂന്ന് മീറ്റര്‍ വരെ ഉയരമുള്ള തിരമലകള്‍ അടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാതാം ദ്വീപിലും ജാഗ്രാതാ മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ ഇതിനകം ഒഴിഞ്ഞുപോയിയതാണ് വാര്‍ത്തകള്‍. 2011ല്‍ ക്രിസ്റ്റ് ചര്‍ച്ചിലെ ഭൂകമ്പമുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്ന് ന്യൂസിലന്‍ഡ് ഇതുവരെ കരകയറിയിട്ടില്ല. അന്ന് 185 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല