1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2024

സ്വന്തം ലേഖകൻ: വിദേശ നഴ്സിങ് റിക്രൂട്ട്മെന്‍റ് രീതിയിൽ വമ്പൻ പരിഷ്കാരങ്ങളുമായി ന്യൂസീലൻഡ് നഴ്സിങ് കൗൺസിൽ. ഇത് മലയാളികളുൾപ്പെടെ ന്യൂസീലൻഡിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന എല്ലാ വിദേശ നഴ്സുമാർക്കും ബാധകമാണ്. കഴിഞ്ഞ വർഷം ഡിസംബർ നാല് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരങ്ങൾ ഇതുവരെ നിലനിന്നിരുന്ന കോംപീറ്റൻസ് അസ്സെസ്സ്മെന്‍റ് പ്രോഗ്രാമിന് (CAP) പകരമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്.

നഴ്സിങ് കൗൺസിൽ നിർദേശിച്ചിട്ടുള്ള ,വിദ്യാഭ്യാസം , ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യം , തൊഴിൽ പരിചയം എന്നിവ നേടിക്കഴിഞ്ഞാൽ തക്കതായ രേഖകളുമായി നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ ആരംഭിക്കാം. അതിനു ശേഷം പുതുതായി നിലവിൽ വന്നിരിക്കുന്ന രണ്ടു പരീക്ഷകളാണ് ഉദ്യോഗാർഥികൾ പാസാകേണ്ടത്, ആദ്യത്തെ തിയറി പരീക്ഷ ഓൺലൈനായി ന്യൂസീലൻഡ് നഴ്സിങ് കൗൺസിൽ അക്രെഡിറ്റഡായിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ നിന്നും നാട്ടിലോ , ന്യൂസിലൻഡിലോ എഴുതാവുന്നതാണ്.

മൂന്നു മണിക്കൂർ നീളുന്ന ഓസ്ക്കി (Objective Structured Clinical Examination / OSCE) എന്നറിയപ്പെടുന്ന പ്രയോഗിക പരീക്ഷയാണ് രണ്ടാമത്തേത്. പ്രയോഗിക പരീക്ഷ രണ്ടു ദിവസത്തെ ഓറിയന്‍റഷേന് ശേഷമാണ് നടക്കുന്നത്. മൂന്നു മണിക്കൂർ നീളുന്ന ഓസ്ക്കി എന്നറിയപ്പെടുന്ന പ്രയോഗിക പരീക്ഷയാണ് . ന്യൂസീലൻഡിലുള്ള നഴ്സിങ് കൗൺസിൽ അക്രെഡിറ്റഡ് ആയിട്ടുള്ള പരീക്ഷാ കേന്ദ്രത്തിലാണ് ഈ പരീക്ഷ നടത്തുക.

നാട്ടിൽ നിന്നും നഴ്സുമാരെ ന്യൂസീലൻഡിലെത്തിക്കുന്ന കൺസൽട്ടൻസികൾ പുതിയ മാറ്റങ്ങളെ ഗുണകരമായിട്ടാണ് വിലയിരുത്തുന്നത്. എന്നാൽ ഡിസംബർ നാലാം തീയതിക്ക് മുന്നേ തങ്ങളുടെ അപേക്ഷകൾ ന്യൂസീലൻഡ് നഴ്സിങ് കൗൺസിൽ സ്വീകരിച്ചവർക്കു ഈ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതല്ലെന്നു ന്യൂസീലൻഡ് നഴ്സിങ് കൗൺസിൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.