സ്വന്തം ലേഖകന്‍: ബ്രെണ്ടന്‍ ടറാന്റ്, ന്യൂസിലാന്‍ഡ് വെടിവെയ്പിന് പിന്നിലെ വംശീയവെറിയനായി തീവ്രവാദദി; ബ്രെണ്ടന്‍ കോടതിയില്‍ എത്തിയത് കുറ്റബോധമോ കുസലോ ഇല്ലാതെ; മാധ്യമങ്ങള്‍ക്കായി പുഞ്ചിരി! ന്യൂസിലാന്‍ഡില്‍ പള്ളിയില്‍ 49 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി കോടതിയില്‍ എത്തിയത് യാതൊരു കുറ്റബോധമോ കുസലോ ഇല്ലാതെയാണ്.
കോടതിയില്‍ എത്തിയ ഇയാള്‍ മാധ്യമങ്ങളില്‍ നിന്നും കണ്ണെടുക്കാതെ മുഖത്ത് ഒരു പുഞ്ചിരിയോട് നോക്കി നിന്നു.
ബ്രെണ്ടന്‍ ടറാന്റ് കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ് ചര്‍ച്ചിലെ മുസ്ലീം പള്ളിയിലേക്ക് തോക്കുമായി എത്തി ഈ ക്രൂരകൃത്യം നടത്തിയത്. കുട്ടികള്‍ ഉള്‍പ്പടെ 49 പേരാണ് കൊല്ലപ്പെട്ടത്.
വിലങ്ങ് വച്ച്, ഷൂ ഇല്ലാതെ വെളുത്ത ജയില്‍ വേഷം ധരിച്ച് എത്തിയ ടറാന്റ് ഒന്നും തന്നെ സംസാരിച്ചില്ല. വൈറ്റ് സുപ്രീമിസിസ്റ്റ് വിഭാഗക്കാരുടെ അടയാളം ഉയര്‍ത്തികാണിക്കുക മാത്രമാണ് ചെയ്തത്. വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് അയാള്‍ കോടതിയിലേക്ക് കടന്നു വന്നു, ഒന്നും തന്നെ മിണ്ടിയില്ല. മുഖത്ത് ഒരു ചെറുപുഞ്ചിരിയോടെ മാധ്യമങ്ങളെ നോക്കി നിന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല