1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2019

സ്വന്തം ലേഖകന്‍: ന്യൂസീലന്‍ഡ് ഭീകരാക്രമണത്തിന്റെ ലൈവ് വീഡിയോ സ്ട്രീം ചെയ്ത ചെയ്ത ഫെയ്‌സ്ബുക്കിനും യുട്യൂബിനും നിയമക്കുരുക്ക്. ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിന്റെ തല്‍സമയ വിഡിയോ സംപ്രേഷണം ചെയ്ത ഫെയ്‌സ്ബുക്കിനും യുട്യൂബിനും എതിരെ ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദി മുസ്‌ലിം ഫെയ്ത്ത് (സിഎഫ്‌സിഎം) ഹര്‍ജി നല്‍കി.

ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന കാര്യങ്ങള്‍ സംപ്രേഷണം ചെയ്തുവെന്നാണ് ആരോപണം. 3 വര്‍ഷം വരെ തടവും, 85,000 ഡോളര്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത് 29 മിനിറ്റിനുള്ളില്‍ സിഎഫ്‌സിഎം ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.

തല്‍സമയ വീഡിയോ ഉടന്‍ നീക്കം ചെയ്തുവെന്ന് ഫെയ്‌സ്ബുക് അറിയിച്ചു. എന്നാല്‍, 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ യുട്യൂബ്, ട്വിറ്റര്‍ തുടങ്ങി മറ്റ് ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം പുറത്തായതോടെ പതിനായിരക്കണക്കിന് വീഡിയോകളാണ് ഫേസ്ബുക്ക് നെക്കം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.