സ്വന്തം ലേഖകന്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെ പതറാതെ നേരിട്ട ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന് നൊബേല്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തോടു പതറാതെ പ്രതികരിച്ച ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനു നൊബേല്‍ സമാധാന സമ്മാനം നല്‍കണമെന്ന് ആവശ്യമുയരുന്നു.
ജസിന്‍ഡയ്ക്കു നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2 ഹര്‍ജികളാണുള്ളത്. 18,000ത്തിലേറെ പേര്‍ ഇതിനകം ഇതില്‍ ഒപ്പുവച്ചു കഴിഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരവായി ന്യൂസീലന്‍ഡ് 29നു ദേശീയ ഓര്‍മ ദിനം ആചരിക്കും.
15നു ക്രൈസ്റ്റ്ചര്‍ച്ചിലെ 2 മസ്ജിദുകളില്‍ ഭീകരന്‍ നടത്തിയ വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല