1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2018

സ്വന്തം ലേഖകന്‍: ന്യൂസീലന്‍ഡില്‍ പ്രവാസികള്‍ വീട് വാങ്ങുന്നത് നിയന്ത്രിക്കാന്‍ പുതിയ നിയമം. ഓസ്‌ട്രേലിയ, സിംഗപ്പൂ എന്നീ രാജ്യങ്ങള്‍ ഒഴികെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ രാജ്യത്ത് വീട് വാങ്ങുന്നത് ന്യൂസീലന്‍ഡ് പാര്‍ലമെന്റ് നിയമംവഴി നിയന്ത്രിക്കുന്നു. നാട്ടുകാര്‍ക്ക് കൂടുതല്‍ എളുപ്പത്തിലും താങ്ങാവുന്ന വിലയിലും വീട് വാങ്ങാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം.

സ്വതന്ത്ര വ്യാപാര കരാറുള്ളതുകൊണ്ടാണ് ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കിയത്. പലിശക്കുറവ്, ലഭ്യതക്കുറവ്, കുടിയേറ്റം എന്നിവ കാരണം അടുത്തകാലത്തായി നാട്ടുകാരായ പലര്‍ക്കും ന്യൂസീലന്‍ഡില്‍ വീട് വാങ്ങല്‍ വലിയ ഭാരമായിരുന്നു.

പൂര്‍ണമായി നിരോധിക്കുകയല്ലെന്നും വിദേശികള്‍ വന്‍തോതില്‍ വസ്തുവകകള്‍ സ്വന്തമാക്കുന്നത് നിയന്ത്രിക്കുകമാത്രമാണ് ഉദ്ദേശ്യമെന്നും ന്യൂസീലന്‍ഡ് വ്യാപാരസാമ്പത്തികകാര്യ മന്ത്രി ഡേവിഡ് പാര്‍ക്കര്‍ പറഞ്ഞു. 57 നെതിരെ 63 വോട്ടിനാണ് ബില്‍ ബുധനാഴ്ച പാര്‍ലമെന്റ് പാസാക്കിയത്.

പഴയ വീടുകള്‍ വാങ്ങുന്നതിനെയാണ് നിയമം ബാധിക്കുക. പുതിയ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ല. ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സമ്പന്നര്‍ അടുത്തിടെയായി ന്യൂസീലന്‍ഡില്‍ വന്‍തോതില്‍ വസ്തുക്കള്‍ സ്വന്തമാക്കിയിരുന്നു. രാജ്യത്ത് 10 വര്‍ഷത്തിനിടെ വസ്തുവില 60 ശതമാനത്തോളമാണ് വര്‍ധിച്ചത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.