സ്വന്തം ലേഖകന്‍: പ്രസവാവധി കഴിഞ്ഞ് ഓഫീസില്‍ മടങ്ങിയെത്തിയ ആയിരുന്ന ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. കഴിഞ്ഞ ദിവസമാണ് ജസീന്ത ആര്‍ഡേണ്‍ ഔദ്യോഗിക ചുമതലകളിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ ഓക്‌ലന്‍ഡിലെ വീട്ടിലിരുന്ന് ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ഈ ആഴ്ച അവസാനത്തോടെ വെല്ലിങ്ടണിലേക്ക് മടങ്ങിയെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ജൂണ്‍ 21 നാണ് ജസീന്തയ്ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ജസീന്തയ്‌ക്കൊപ്പം പാര്‍ലമെന്റിലേക്ക് മകള്‍ നിവിയും എത്തുമെന്നാണ് സൂചന. കുഞ്ഞിന് വേണ്ട സൗകര്യങ്ങളും പാര്‍ലമെന്റില്‍ ഒരുക്കിയിട്ടുണ്ട്. 2017 ഒക്ടോബറിലാണ് ജസീന്ത ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രാജ്യനേതൃത്വത്തിലേക്കെത്തിയത്.
ന്യൂസിലാന്‍ഡിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തിയേഴുകാരിയായ ജസീന്ത. പദവിയിലിരിക്കെ തന്നെ കുഞ്ഞിനു ജന്മം നല്‍കുന്ന രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമാണ് ജസീന്ത. ടിവി അവതാരകനായ ക്ലാര്‍ക് ഗേഫോര്‍ഡ് ആണ് ജസീന്തയുടെ ഭര്‍ത്താവ്. ഓഫീസില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രിയ്ക്ക് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല