സ്വന്തം ലേഖകന്‍: 23 വര്‍ഷം മകളെ പീഡിപ്പിച്ച ന്യൂസിലന്റിലെ ഏറ്റവും ക്രൂരനായ അച്ഛന്‍ ജയില്‍ മോചിതനായി. 82 കാരനായ റൊണാള്‍ഡ് വാന്‍ ഡര്‍ പ്‌ളാറ്റ് എന്നയാളാണ് മകള്‍ ടാഞ്ചാസ് ഡര്‍ക്കിനെ 23 വര്‍ഷം തുടര്‍ച്ചയായി ലൈംഗിക അടിമയാക്കി എന്ന കുറ്റത്തിന് 15 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിച്ചത്. ജയില്‍ മോചിതനായെങ്കിലും കര്‍ശനമായ നിരീക്ഷണത്തിലായിരിക്കും ഇയാള്‍.
മകളെ ലൈംഗികമായി പീഡിപ്പിക്കുമ്പോള്‍ റൊണാള്‍ഡ് അവലംബിച്ചിരുന്ന വിചിത്ര രീതികള്‍ കാരണം വിചാരണ സമയത്ത് മാധ്യമങ്ങള്‍ ഇയാളെ ഏറ്റവും ക്രൂരനായ അച്ഛന്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മകളുടെ കണങ്കാലുകള്‍ സീലിംഗ് ഫാനിലേക്ക് വലിച്ചു കെട്ടിയ ശേഷം തല ഒരു പെട്ടിക്കുള്ളിലാക്കി ആമപ്പൂട്ടിട്ട് പൂട്ടിയാണ് റൊണാള്‍ഡ് പീഡിപ്പിച്ചിരുന്നത്.
2010 ല്‍ ഇയാളെ മോചിപ്പിച്ചിരുന്നെങ്കിലും ഏഷ്യന്‍ വംശജയായ ഒരു യുവതിയുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും ജയിലിടുകയായിരുന്നു. ബുധനാഴ്ച വീണ്ടും പുറത്തുവിട്ടെങ്കിലും ജിപിഎസ് സംവിധാനത്തിന് കീഴില്‍ ഇയാള്‍ സദാ നിരീക്ഷണത്തിലായിരിക്കും. മകളെ പീഡിപ്പിച്ച വീട്ടിലേക്ക് തന്നെയാണ് മടങ്ങുന്നതെങ്കിലും എവിടെ പോകുന്നു എന്നറിയാന്‍ ജിപിഎസ് ഘടിപ്പിച്ച മാല സദാ ധരിക്കേണ്ടി വരും.
ഇയാള്‍ പോകുന്നിടത്ത് 16 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ എത്തുന്നില്ല എന്നും ഉറപ്പാക്കും. കിന്റര്‍ഗാര്‍ട്ടന്‍, സ്‌കൂളുകള്‍, ശിശുക്ഷേമ കേന്ദ്രങ്ങള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളിലാണ് നിരോധനം. പ്രൈമറി സ്‌കൂളില്‍ നിന്നും 400 മീറ്റര്‍ അകലെയാണ് ഇയാളുടെ വീട്. ഇയാളുടെ വീടായ അട്ടാറ്റുവിലെ അയല്‍ക്കാരെയും വിവരം അറിയിച്ചിട്ടുണ്ട്. ഇയാള്‍ തിരിച്ചെത്തുന്നത് അറിഞ്ഞ നാട്ടുകാര്‍ ഭീതിയിലാണ്.
രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയുള്ള സമയത്ത് ഇയാള്‍ വീട് വിട്ടുപോകുന്നത് നിരീക്ഷണ വലയത്തിലായിരിക്കും. 20 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ഒഴികെ ആരുമായും ബന്ധപ്പെടുന്നതിനും ഇയാള്‍ക്ക് നിരോധനമുണ്ട്. മകള്‍ ടാഞ്ചസുമായി ബന്ധപ്പെടുന്നതിനും വിലക്കുണ്ട്.
മകള്‍ ടാഞ്ചാസ് ഡാര്‍ക്കിനെ ഒമ്പതാം വയസ്സ് മുതല്‍ ലൈംഗിക പീഡനത്തിന് ഡാര്‍ക്ക് വിധേയമാക്കിയിരുന്നു. ഇത് 30 വയസ്സുവരെ തുടരുകയും ചെയ്തു. ഫൈറ്റ് ഓഫ് ദി ഡാന്‍സിംഗ് ബേര്‍ഡ് എന്ന പേരില്‍ പിതാവില്‍ നിന്നുള്ള ദുരനുഭവം ടാഞ്ചാസ് പുസ്തകമാക്കിയിരുന്നു. കയ്യാമം, വിവിധ ക്‌ളാമ്പുകളോടു കൂടിയ ചങ്ങല എന്നിവയെല്ലാം ഉപയോഗിച്ചായിരുന്നു പീഡനമെന്ന് പുസ്തകത്തില്‍ പറയുന്നു.
ബലാത്സംഗം ചെയ്യുമ്പോള്‍ ടാഞ്ചസിന്റെ ചെവിക്കുള്ളില്‍ മെഴുക് തിരുകിക്കയറ്റുന്നതും ഇയാളുടെ പതിവായിരുന്നു. 12 വയസ്സായപ്പോള്‍ പിതാവില്‍ നിന്ന് ടാഞ്ചസ് ഗര്‍ഭം ധരിക്കുകയും വര്‍ഷങ്ങളോളം നീണ്ട പീഡനത്തിന്റെ ഭാഗമായി ടാഞ്ചസിന് രഹസ്യഭാഗങ്ങളില്‍ അണുബാധയും വിവിധ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല