ന്യൂകാസില്‍ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷവും യൂ.കെ.കെ.സി.എ ഭാരവാഹികള്‍ക്ക് സ്വീകരണവും സെന്റ് ബേസില്‍ പളളി ഹാളില്‍ നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ യു.കെ.കെ.സി.എ ഭാരവാഹികളെ കെ.സി.വൈ.എല്‍ കുട്ടികള്‍ സ്വീകരിച്ചു. പ്രസിഡന്റ് ഷമീല്‍ കണിയാര്‍കുഴിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്റ്റീഫന്‍ ആനിലകുന്നത്ത് സ്വാഗതം പറഞ്ഞു. ഫാ.സജി തോട്ടത്തില്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി.
യു.കെ.കെ .സി.എ ഭാരവാഹികളായ ലേവി പടപുരയ്ക്കല്‍, മാത്യുകുട്ടി ആനകുത്തിക്കല്‍,സാജന്‍ പടിക്കമ്യാലില്‍, ജിജോ മാധവപ്പള്ളില്‍, ജോബി ഐത്തിയില്‍, തങ്കച്ചന്‍ കനകാലയം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയും ന്യൂകാസിലിനാണ് യു.കെ.കെ.സി.എയില്‍ വൈസ്പ്രസിഡന്റ് സ്ഥാനം. ഇത് കൂട്ടായ്മയുടെ ശക്തി വിളിച്ചോതുന്നതായി ഭാരവാഹികള്‍ വിലയിരുത്തി. തുടര്‍ന്ന് കുട്ടികളുടെ വിവധ കലാപരിപാടികളും നടന്നു. ലൂയിസ് മാത്യു നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല