എക്കാലത്തെയും പോലെ പുതുമ നിറഞ്ഞ അവതരണ ശൈലിയുമായി ന്യൂകാസില്‍ ക്നാനായ കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ സണ്ടര്‍ലാന്‍ഡ് സ്റ്റീല്‍ സോഷ്യല്‍ ക്ലബില്‍ ജനുവരി 7നു ആഘോഷിച്ചു. സെക്രട്ടറി സിജു എല്ലാവരെയും സ്വാഗതം ചെയ്തു. സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ:സജി തോട്ടത്തില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി പരിപാടി ഉത്ഘാടനം ചെയ്തു. ഈ സമ്മേളനത്തില്‍ ഷാജു കുടിലന്റെ നേതൃത്വത്തില്‍ നിന്നും ഷെമില്‍ ജോസഫ് കണിയാര്‍ക്കുഴിയിലിന്റെ നേതൃത്വത്തില്‍ അധികാരം ഏറ്റെടുത്തു. പ്രസിഡന്‍റ് ഷെമില്‍ ജോസഫ് കണിയാര്‍ക്കുഴിയില്‍ തന്റെ തനതായ ശൈലിയില്‍ എല്ലാവരെയും അതിസംബോധന ചെയ്തു സംസാരിച്ചു.
കുട്ടികളുടെ നേറ്റിവിറ്റി പ്ലേ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ കൊണ്ട് നിറഞ്ഞതായിരുന്നു ഈ വര്‍ഷത്തെ ആഘോഷം. പ്രത്യേകിച്ചും മുതിര്‍ന്നവരുടെ സ്കിറ്റ് മരം ഒരു വരം, പാപ്പീ അപ്പച്ചാ , കെ.സി.വൈ.എല്‍. കുട്ടികളുടെ ഫ്യൂഷന്‍ ഡാന്‍സും ഒപ്പനയും, യുവാക്കളുടെ സിനിമാറ്റിക് ഡാന്‍സ്, കുട്ടികളുടെ ഭരതനാട്ട്യം, ഡാന്‍സ്, ഗാനങ്ങള്‍ എന്നിവയെല്ലാം പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.
സ്റ്റീഫന്‍ അഞ്ചകത്ത് എല്ലാവര്ക്കും നന്ദി അറിയിച്ച ശേഷം ക്നാനായ ശൈലിയില്‍ തിന്മുറയോടെ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല