കോട്ടയം: മീനടം പഞ്ചായത്തില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ റോയിയും കുടുംബവും തീരാദുഃഖങ്ങളുടെ നടുവിലാണ്. തന്റെ ഏക മകന്‍ എട്ടാം ക്ലാസുകാരനായ അലന്‍ ജേക്കബ് ഒരു കിഡ്‌നിരോഗിയണന്ന യാഥാര്‍ഥ്യം റോയിയെയും കുടുംബത്തേയും തകര്‍ത്തുകളഞ്ഞു. വര്‍ഷങ്ങളായി അലന്‍ കിഡ്‌നി സംബന്ധമായ രോഗത്താല്‍ വലയുകയായിരുന്നു. കോട്ടയത്തുള്ള ഐസിഎച്ച് ആശുപത്രിയിലെദീര്‍ഘ കാലത്തെ ചികിത്സകൊണ്ട് കാര്യമായ ശമനം ലഭിക്കാത്ത അലനെവെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. …
ജോണ്‍സ് മാത്യൂസ്: ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13ാമത് വാര്‍ഷിക സമ്മേളനം ആഷ്‌ഫോര്‍ഡ് സെന്റ് സൈമണ്‍സ് ഹാളില്‍ വച്ച് നടന്നു. വൈകിട്ട് 5.30ന് പ്രസിഡന്റ് സോനു സിറിയക്കിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി രാജീവ് തോമസ്സ് 201718 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ മനോജ് ജോണ്‍സണ്‍ വാര്‍ഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 201819 …
എബി സെബാസ്റ്റ്യന്‍: യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള ‘കേരളാ പൂരം 2018’ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ഇന്ത്യാ ടൂറിസം, കേരളാ ടൂറിസം എന്നിവരുടെ പിന്തുണയിലാണ് ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. യൂറോപ്പില്‍ ആദ്യമായി 2017ല്‍ …
എബ്രഹാം പൊന്നുംപുരയിടം: ഇന്‍ഗ്ലണ്ടിലെ പ്രമുഖ ടെലിവിഷന്‍ ആയ ഐ.ടി.വി.യും ദിനപത്രമായ ദി മിറററും സംയുക്തമായി ഏര്‍പ്പെടുത്തിയ എന്‍എച്ച്എസ് ഹീറോസ് 2018 അവാര്‍ഡിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഈ വര്‍ഷം 70 ം പിറന്നാള്‍ ആഘോഷിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ അവിസ്മരണീയമായ സേവനം കാഴ്ചവച്ചവരെ ആദരിക്കാനുള്ള നിങ്ങളുടെ അവസരമാണിത്. മനുഷ്യ ജീവനെ രക്ഷിക്കാനായി ഡ്യൂട്ടിയില്‍ കണ്ണില്‍ എണ്ണ …
ജിജോ അരയത്ത്: മിഡ്‌സസ്സെസ് മലയാളി അസോസിയേഷന്‍ (മിസ്!മ)യുടെ അഡ്‌വൈസറി ബോര്‍ഡംഗവും, നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് യുകെയുടെ മുന്‍ റീജിയണല്‍ കോര്‍ഡിനേറ്ററുമായ സദാനന്ദന്‍ ദിവാകരന്റെ പിതാവ് ചങ്ങനാശേരി തുരുത്തിയില്‍ ദിവാകരന്‍(86 ) ആണ് നിര്യാതനായത്. നിര്യാണത്തില്‍ മിഡ്‌സസ്സെസ് മലയാളി അസോസിയേഷന്‍ (മിസ്!മ) ലോക കേരളസഭാംഗം ടി. ഹരിദാസ്, യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ …
ബാലസജീവ് കുമാര്‍: (കേംബ്രിഡ്ജ്): കണ്ണീര്‍ കഥകള്‍ക്കോ , വികാര പ്രകടനങ്ങള്‍ക്കോ, സ്ഥാനമില്ലാത്തത് ആയിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച കേംബ്രിഡ്ജ് ആദം ബ്രുക് ഹോസ്പിറ്റലില്‍ വച്ച് മരണം വരിച്ച യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് രഞ്ജിത്കുമാറിന്റെ ജീവിതം. അത് കൊണ്ട് തന്നെ അദ്ദേഹം അറിയിച്ചിരുന്ന ആഗ്രഹപ്രകാരം കേംബ്രിഡ്ജിലെ ആര്‍ബറി ഹാള്‍ സെന്ററില്‍ സഹപ്രവര്‍ത്തവര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി …
ബാലസജീവ് കുമാര്‍: കഴിഞ്ഞ ദിവസം കേംബ്രിഡ്ജില്‍ നിര്യാതനായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാറിന്റെ ബൗദ്ധിക ശരീരം പൊതു ദര്‍ശനത്തിനും അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമായി ഈ വരുന്ന 22/03/2018 വ്യാഴാഴ്ച കേംബ്രിഡ്ജിലെ ആര്‍ബറി കമ്മ്യൂണിറ്റി ഹാളില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെയുള്ള സമയമാണ് സന്ദര്ശനത്തിനായി ലഭിക്കുക. പൊതു രംഗത്തും …
വള്ളിത്തോട് : വോകിംഗ് കാരുണ്യയുടെ അറുപത്തിനാലാമത് സഹായമായ നാല്‍പത്തയ്യായിരം രൂപ കിഡ്‌നി രോഗിയായ മര്‍ക്കോസിന് കിളിയന്ത്ര ഇടവക വികാരി മാത്യു പോത്തനമല കൈമാറി. തദവസരത്തില്‍ കിളിയന്ത്ര ഹൈ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വി ടി ജോസഫ്, സീനിയര്‍ ടീച്ചര്‍ ജോളി ജേക്കബ് കോളിത്തട്ട് സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ ടോമി ആഞ്ഞിലിതോപ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കണ്ണൂര്‍ …
ബൈജു തോമസ്: യുക്മ ഈസ്‌റ് ആംഗ്ലിയ റീജണല്‍ പ്രസിഡണ്ട് രഞ്ജിത് കുമാറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അനുസ്മരണായോഗം കേംബ്രിഡ്ജിലെ ക്രൈസ്ട് ദ റിഡീമര്‍ ചര്‍ച്ച ഹാളില്‍ വച്ച് നടന്നു. യുക്മയുടെയും കേംബ്രിഡ്ജ് മലയാളി അസ്സിസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി മലയാളികള്‍ പ്രതികൂല കാലാവസ്ഥയിലും പങ്കെടുത്തു യുകെയിലെ …
യുക്മ നാഷണല്‍ സെക്രട്ടറി: യുക്മയുടെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന ശ്രീ രഞ്ജിത്ത് കുമാര്‍ നിര്യാതനായ വിവരം വ്യസനത്തോടെ അറിയിക്കട്ടെ. കംബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചു യുക്മയില്‍ എത്തിയ അദ്ദേഹം യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തോളമായി കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാല്‍ നിരവധി തവണ അപകട ഘട്ടത്തില്‍ എത്തിയെങ്കിലും …