വര്‍ഗീസ് ഡാനിയേല്‍ (പിആര്‍ഓ, യുക്മ): യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസം രണ്ടാം തീയതി ഓക്‌സ്‌ഫോര്‍ഡ് ഷെയറില്‍ നടത്തുവാനുദ്ദേശിക്കുന്ന സൗത്ത് വെസ്റ്റ് റീജിയന്‍ പഠന ക്ലാസിന്റെ നടത്തിപ്പിനായി ശ്രീമതി ബെറ്റി തോമസ് പ്രസിഡന്റായും ശ്രീമതി ലൗലീ മാത്യു സെക്രട്ടറിയായും ശ്രീ ജോജി സെബാസ്റ്റിയന്‍ ട്രഷറര്‍ ആയുമുള്ള കമ്മറ്റി നിലവില്‍ വന്നു. …
ബെന്നി അഗസ്റ്റില്‍: മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ നിത്യഹരിത സൃഷ്ടികളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാന’ പരമ്പര അഞ്ചാമത്തെ എപ്പിസോഡിലേക്കു കടക്കുകയാണ്. ഈ എപ്പിസോഡില്‍ പരിപാടിയുടെ ക്രിയേറ്റിവ് ഡയറക്ടറായ വിശ്വലാല്‍ റ്റി. ആര്‍ ‘അനുരാഗ ഗാനം പോലെ’ എന്ന മനോഹര ഗാനവുമായി നിങ്ങളുടെ മുമ്പിലെത്തുന്നു. 1967 ല്‍ റിലീസ്സായ ‘ഉദ്യോഗസ്ഥ” എന്ന ചിത്രത്തിനു വേണ്ടി …
അലക്‌സ് വര്‍ഗീസ്: യു കെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം നാളെ (നവംബര്‍ 25) ശനിയാഴ്ച വിഥിന്‍ഷോ സെന്റ്. ജോണ്‍സ് സ്‌കൂളില്‍ വച്ച് നടക്കും. രാവിലെ 10.30 ന് ഉദ്ഘാടന സമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതമാശംസിക്കുന്ന യോഗത്തില്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് ആഘോഷ …
പിആര്‍ഒ (യുക്മ): കാലയവനികക്കുള്ളില്‍ മറഞ്ഞ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ചു കൊണ്ട് ‘ജ്വാല’ നവംബര്‍ ലക്കം പുറത്തിറങ്ങി. വാര്‍ദ്ധക്യകാല ജീവിതത്തെ കുറിച്ച് ഒരു പക്ഷെ നമ്മില്‍ ആരും തന്നെ ചിന്തിച്ചുകാണില്ല. ചിലര്‍ക്ക് വാര്‍ദ്ധക്യം സങ്കീര്‍ണ്ണമാണ് ചിലര്‍ക്ക് സന്തോഷവും മറ്റുചിലര്‍ക്ക് തങ്ങള്‍ കൈയ്യടക്കിവെച്ചതെല്ലാം നഷ്ടപ്പെടുമെന്ന ആകുലതയും. ജീവിതം എരിഞ്ഞടങ്ങി ഉപയോഗശൂന്യമായി എന്ന് ചിന്തിക്കാതെ വാര്‍ദ്ധക്യത്തിലും സേവനപരമായ കാര്യങ്ങളില്‍ വ്യാപൃതരായി …
വില്‍സണ്‍ പിറവം: ദേവാലയ സംഗീതത്തിലൂടെ ഗാനരംഗത്തേയ്ക്ക് കടന്ന് വന്ന അനുഗ്രഹീത ഗായകന്‍. ആരാധനയ്‌ക്കേറ്റം യോഗ്യനായവനേ എന്ന ഗാനാലാപനത്തിലൂടെയും കൂടാതെ നിരവധി മനോഹരമായ ഗാനങ്ങള്‍ പാടി മലയാളികളുടെ ജനഹ്യദയങ്ങളില്‍ ഇടം നേടിയ വില്‍സണ്‍ പിറവം പ്രത്യകിച്ച് ക്രിസ്തീയ ഭക്തി ഗാനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. മോനിപ്പള്ളി കുറുംപ്പന്‍ന്തറയില്‍ കുടുംബാംഗവും കഴിഞ്ഞ പതിനാല് വര്‍ഷമായിട്ട് ഇംഗ്ലണ്ടിലെ നോട്ടിങ്ങാമില്‍ …
സഖറിയ പുത്തന്‍കളം: കെറ്ററിങ് ക്‌നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം.സഖറിയ പുത്തന്‍കുളം പ്രസിഡന്റായും ഷാജി നോറ്റിയാനികുന്നേല്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ് ലിന്‍സി ഷൈജു പുവുത്തേല്‍,ജോ സെക്രട്ടറി ബോസി ജോമോന്‍ പറക്കാട്,ട്രഷറര്‍ ബിനു കുര്യന്‍ മുടിക്കുന്നേല്‍ ,ജോ ട്രഷറര്‍ രാജീവ് തോമസ് കണ്ണംമാക്കില്‍,റീഡണ്‍ പ്രതിനിധി ബിജു തോമസ് കൊച്ചിക്കുന്നേല്‍.
മറ്റ് കുടിയേറ്റ സമൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറച്ച് വര്‍ഷത്തെ കുടിയേറ്റ പാരമ്പര്യമേ യുകെയിലെ മലയാളികള്‍ക്കുള്ളൂ. എന്നാല്‍ ഈ ഹ്രസ്വകാലം കൊണ്ട് തന്നെ യൂറോപ്പിന്റെ സംസ്‌കാരത്തോട് ഇഴുകിച്ചേരുന്നതില്‍ യുകെ മലയാളികള്‍ മാതൃകാപരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ അപ്പോഴും തങ്ങളുടെ തനതായസംസ്‌കാരവും കുടുംബമൂല്യങ്ങളും കൈവിടാതെ കാത്ത് സൂക്ഷിക്കുന്നുമുണ്ട്. യുകെയിലെത്തി കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളികള്‍ക്ക് തങ്ങളുടെ …
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പിആര്‍ഓ): യുക്മ പ്രവര്‍ത്തനത്തിനായിട്ടുള്ള ധനശേഖരണാര്‍ത്ഥം അലൈഡ് ഫിനാന്‍സുമായി ചേര്‍ന്ന് നടത്തിയ യുഗ്രാന്റ് ലോട്ടറിയുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സമ്മാനമായി വോക്‌സ് വോഗണ്‍ പോളോ കാറും പ്രോത്സാഹന സമ്മാനമായി പത്തു സ്വര്‍ണ്ണ നാണയങ്ങളുമായിരുന്നു യുഗ്രാന്റ് ലോട്ടറിയുടെ ഭാഗമായി അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. യുക്മയുടെ നാഷണല്‍ കലാമേളയില്‍ വെച്ച് ആയിരങ്ങളെ …
ഇടുക്കി ജില്ലാ സംഗമം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം, ക്രിസ്തുമസിനോട് അനുബദ്ധിച്ചു നടത്തുന്ന ചാരിറ്റി യില്‍ യുകെയിലെ ഉദാരമതികളായ വ്യക്തികളുടെ നിര്‍ലോഭമായ സഹായം എത്തി കൊണ്ടിരിക്കുന്നു.. ബൈബിളിലെ വാക്യം പോലെ നിങ്ങള്‍ നാഴികളില്‍ കുലുക്കി അമര്‍ത്തി നിറച്ചു കൊടുക്കുക അതിന്റെ പ്രതിഫലം സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങള്‍ക്ക് അതിന്റെ പതിന്‍ മടങ്ങായി മടക്കി നല്‍കും. ഇത്തരത്തിലുള്ള നല്ല ചിന്തകള്‍ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) 20172019 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അലക്‌സ് വര്‍ഗീസ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജനീഷ് കുരുവിളയാണ് പുതിയ ജനറല്‍ സെക്രട്ടറി. സാബു ചാക്കോയാണ് ട്രഷറര്‍ സ്ഥാനത്തെത്തുന്നത്. ഹരികുമാര്‍.പി.കെ രണ്ടാം തവണയും വൈസ് പ്രസിഡന്റാകും. സജി സെബാസ്റ്റ്യനാണ് ജോയിന്റ് സെക്രട്ടറി. …