ജോമോന്‍ മാമൂട്ടില്‍: മ്യൂസിക് ബാന്‍ഡ് രംഗത്ത് ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യു .കെ മലയാളികളുടെ ഇടയില്‍ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡിന്റ് ഒന്നാം വാര്‍ഷികവും, ചാരിറ്റി ഇവന്റും,മലയാള സിനിമാ ഗാനരംഗത്ത് അതുല്യ സംഭാവന ചെയ്ത,ഏതൊരു മലയാളിയുടെ മനസിലും എന്നും നിറഞ്ഞു നില്‍ക്കുന്ന നിരവധി നിത്യ ഹരിത ഗാനങ്ങള്‍ രചിച്ച മഹാ പ്രതിഭ …
സഖറിയ പുത്തന്‍കളം: മിഡ്വെയില്‍സിന്റെ മലനിരകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നടവിളികള്‍ വാനിലുയര്‍ത്തി കൊണ്ട് ക്‌നാനായ യുവജനങ്ങളുടെ ഈ വര്‍ഷത്തെ ലീഡര്‍ഷിപ്പ് ക്യാമ്പ് വിജയകരമായി അവസാനിച്ചു. മിഡ്വെയ ില്‍സിലെ ന്യൂടൌണ്‍ എന്ന സ്ഥലത്തുള്ള കെഫന്‍ലി പാര്‍ക്ക് എന്ന സ്ഥലത്ത് വച്ചാണ് ഫെബ്രുവരി 3,4,5 തീയതികളിലായി 35 ഓളം യൂണിറ്റുകളില്‍ നിന്നായി 115 ഓളം യുവജനങ്ങള്‍ പങ്കെടുത്ത …
സജീഷ് ടോം: യുക്മ ആദ്യ ദേശീയ നിര്‍വാഹക സമിതി യോഗം സമാപിച്ചു യു.കെ. മലയാളികള്‍ക്ക് കരുണയുടെ കൈത്താങ്ങുമായി ‘യുക്മ സാന്ത്വനം’ യു.കെ. മലയാളി അസ്സോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017 2019 പ്രവര്‍ത്തനവര്‍ഷങ്ങളിലേക്കുള്ള ഭരണ സമിതിയുടെ ആദ്യയോഗം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ നടന്നു. പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ …
ശാലോം മീഡിയ കോണ്‍ഫറന്‍സ് 2017 ഫെബ്രുവരി 17 ന്. ശാലോമിനെ സമൃദ്ധമായി അനുഗ്രഹിച്ചു നയിക്കുന്ന ജീവിക്കുന്ന കര്‍ത്താവിന് നന്ദി പറയാന്‍ നമുക്ക് ഒന്നിച്ചു ചേരാം.
കെന്റ് ഹിന്ദു സമാഹം (ലണ്ടന്‍): യുകെയില്‍ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സമാജം യൂണിറ്റുകളെ ഒരു ചരടില്‍ കോര്‍ത്തിണക്കുന്ന പ്രവര്‍ത്തന പരിപാടികളുടെ ആദ്യ പടിയായി ഇന്ന് ബിര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ ദേശീയ കണ്‍വന്‍ഷന്‍ നടക്കും . യുകെ യില്‍ മൊത്തം പ്രവര്‍ത്തിച്ചു വരുന്ന 23 മലയാളി ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത് …
മധു ഷണ്‍മുഖം: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍കാര്‍ ജൂണ്‍ 10 ശനിയാഴ്ച ലിവര്‍പൂളിലെ വിസ്റ്റ ടൗണ്‍ഹാളില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാലാമത് ജില്ലാ കുടുംബസംഗമം വൈവിധ്യവും വര്‍ണ്ണാഭവുമാക്കിത്തീര്‍ക്കുതിന് വേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ …
റോജിമോന്‍ വര്‍ഗീസ് (നാഷണല്‍ ജനറല്‍ സെക്രട്ടറി): ഏറെ പ്രതീക്ഷയോടെ തെരഞ്ഞെടുക്കപെട്ട യുക്മയുടെ പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ നിര്‍വാഹക സമിതി യോഗം ഫെബ്രുവരി 12 ഞായറാഴ്ച വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ വച്ച് നടക്കും. പ്രസിഡന്റ് ശ്രീ. മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം രാവിലെ പത്തുമണിക്ക് ആരംഭിക്കും. ദേശീയ പൊതുയോഗം തെരഞ്ഞെടുത്ത ഭാരവാഹികളും, …
വോകിംഗ് കാരുണ്യ: ഇത്തവണ കാരുണ്യയോടൊപ്പം നമുക്ക് അനാഥരും വൃദ്ധരുമായ ഇ മാതാപിതാക്കള്‍ക്ക് ഒരു കൈത്താങ്ങാകാം. തൃശ്ശൂര്‍ ജില്ലയില്‍ കുട്ടല പഞ്ചായത്തില്‍ സ്തിഥി ചെയ്യുന്ന ഫാദര്‍ ജിക്‌സന്റെ നേതൃത്തത്തിലുള്ള സ്‌നേഹഭവന്‍ ഇന്ന് നിരവധി വൃദ്ധര്‍ക്കും അനാഥര്‍ക്കും ആശ്രയ കേന്ദ്രമാണ്. അന്പതില്‍പ്പരം അന്തേവാസികള്‍ ഇന്ന് സ്‌നേഹഭവന്റെ തണലിലാണ് ജീവിതം തള്ളിനീക്കുന്നത്. ഏകദേശം ഒരുമാസക്കാലം മുന്‌പോട്ടുപോകണമെങ്കില്‍ ഭക്ഷണത്തിന് മാത്രമായി മുപ്പതിനായിരതില്പരം …
ജോസ് പുത്തന്‍കളം: യുകെകെസിഎ കണ്‍വന്‍ഷന്‍; സ്വാഗതഗാന രചനകള്‍ ക്ഷണിക്കുന്നു. ലോകപ്രശസ്തമായ ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബ് റെയ്‌സ് കോഴ്‌സ് സെന്ററില്‍ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് വാര്‍ഷികാഘോഷങ്ങള്‍ ജൂലൈ എട്ടിന് നടത്തപ്പെടുമ്പോള്‍, കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷണമായ സ്വാഗതഗാനത്തിന്റെ ഗാനരചന യുകെകെസിഎ യൂണിറ്റ് അംഗങ്ങളില്‍ നിന്നും ക്ഷണിക്കുന്നു. ഈടുറ്റതും അര്‍ത്ഥ ഗംഭീരവും സമുദായ അംഗങ്ങളെ ആവേശഭരിതവുമാക്കുന്ന സ്വാഗതനൃത്ത …
ഒ.ഐ.സി.സി.യു.കെ: ഒ.ഐ.സി.സി.യു.കെ നോര്‍ത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് അഡ്വ. റെന്‍സണ്‍ സഖറിയാസിന്റെ മാതാവ് റോസമ്മ സഖറിയാസ് തുടിയംപ്ലാക്കല്‍ (76) നിര്യാതയായി. കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരിയിലെ ആദ്യകാല വ്യാപാരി പരേതനായ തുടിയംപ്ലാക്കല്‍ ടി.എം.സഖറിയാസിന്റെ ഭാര്യയാണ്. പേരാവൂര്‍ വള്ളോംകോട്ട് കുടുംബാംഗമാണ് പരേത. സംസ്‌കാരം 07/02/2017 ചൊവ്വാഴ്ച്ച 4 മണിക്ക് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയില്‍. മക്കള്‍: മാത്യൂ സഖറിയാസ്, …