അനീഷ് ജോർജ് (ലണ്ടൻ): യുകെ മലയാളികൾ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത വിധം സംഗീതത്തിന്റെ മാന്ത്രിക സ്പർശനം കൊണ്ട് കാണികളെ ആവേശഭരിതരാക്കി വിസ്മയിപ്പിച്ച മഴവിൽ സംഗീതത്തിന്റെ പത്താം വാർഷിക ആഘോഷം ബോൺമൗത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ തിങ്ങിനിറഞ്ഞ കലാസ്വാദകർക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്കാരത്തിന്റെ അപൂർവ്വ അനുഭവമാണ് സമ്മാനിച്ചത്. മഴവിൽ സംഗീതമെന്ന പേരിന്റെ സൗന്ദര്യം പോലെ മഴവിൽ വർണ്ണങ്ങൾ ചാലിച്ച് …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന “കേരളാ പൂരം 2023″നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ ഇന്ന് ചൊവ്വാഴ്ച (13/6/23) മുതൽ സ്വീകരിക്കുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂൺ 27 ചൊവ്വാഴ്ച …
ലാലിച്ചൻ ജോസഫ്: യുകെയിലുടനീളമുള്ള ക്രിക്കറ്റ് ടീമുകളും ക്രിക്കറ്റ് പ്രേമികളായ അനേകം മലയാളികളും ആകാംക്ഷയോടെ കാത്തിരുന്ന എം എം എ ക്രിക്കറ്റ് ടൂർണമെന്റ് സിസൺ 1 ജൂൺ 25 ന് മെയ്ഡ് ഫോണിൽ നടക്കും, അതിവ സുന്ദരവും വിശാലവുമായ റാക്ക് വുഡ് മൈതാനവും സെന്റ് അഗസ്റ്റിൻസ് മൈതാനവും ഈ ആവേശ പോരാട്ടത്തിന് വേദിയാകും. തൊട്ടടുത്തായി ചേർന്നു കിടക്കുന്ന …
ബിനു ജോർജ്: അനാമിക കെന്റ് യുകെയുടെ ഏറ്റവും പുതിയ സംഗീതആൽബം ‘സ്വരദലം’ റിലീസിനൊരുങ്ങുന്നു. നനുത്ത കാറ്റിന്റെ തണുപ്പുപോലെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു സോഫ്റ്റ് മെലഡിയാണ് ഇപ്രാവശ്യം സംഗീതാസ്വാദകർക്കായി ഒരുക്കുന്നത്. യു.കെ. യുടെ ഭാവഗായകൻ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം പാടിയിരിക്കുന്നത്. ശബ്ദത്തിന്റെ മധുരിമകൊണ്ടും ഭാവതരളമായ ആലാപനത്താലും ശ്രദ്ധേയനായ ഗായകനാണ് റോയ് സെബാസ്റ്റ്യൻ. അനൂപ് വൈറ്റ്ലാന്റിന്റെ ഹൃദയം …
ജിയോ ജോസഫ് (ലണ്ടൻ): മെയ് 26ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് യു കെ സമയം ,വൈകുന്നേരം 4മണി ജർമൻസമയം, ഇന്ത്യൻ സമയം വൈകുന്നേരം 7.30, വേൾഡ് മലയാളി കൌൺസിൽ ടൂറിസം ഫോറം ഉൽഘാടനം ബഹു. കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സൂം പ്ലാറ്റ്ഫോമിൽ നിർവഹിക്കുന്നു. ശ്രീ ഇ എം നജീബ് (എക്സിക്യൂട്ടീവ് ഡയറക്ടർ …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ജൂലൈ 15 ന് നനീട്ടണിൽ വച്ച് നടക്കുന്ന യുക്മ ദേശീയ കായികമേളക്ക് മുന്നോടിയായുള്ള റീജിയണൽ കായികമേളകൾക്ക് നാളെ (20/05/2023) തുടക്കം കുറിക്കും റീജിയണൽ കായികമേളകളിലെ ആദ്യത്തേത് യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണിന്റെ ആഭിമുഖ്യത്തിൽ ഹൾ ക്രാൻബ്രൂക്ക് അവന്യുവിലുള്ള സെൻറ്. മേരീസ് കോളേജ് മൈതാനത്ത് വെച്ച് …
ബിനു ജോർജ് (ലണ്ടൻ): ഹൃദയഹാരിയായ ഒരുപിടി നല്ല ഗാനങ്ങള്‍ ആസ്വദിക്കാന്‍ വീണ്ടുമൊരു ഗാന സന്ധ്യ യുകെ മലയാളികളെ തേടിയെത്തിയിരിക്കുകയാണ്. ജോയ്സ് ലൈവ് ലണ്ടന്‍ ഒരുക്കുന്ന സ്വരരാഗ സന്ധ്യ യുകെയിലെ മൂന്നു ഭാഗങ്ങളില്‍ അരങ്ങേറുന്നു. ആസ്വാദക ഹൃദയങ്ങളെ കീഴടക്കാനായി മികച്ച ഗായകരും പരിപാടിയുടെ ഭാഗമാണ്. മൂന്നു സ്ഥലങ്ങളിലാണ് നിലവില്‍ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. മേയ് 27 വൈകിട്ട് 5.30 …
പ്രിൻസ് തോമസ്: പ്രഥമ മാഞ്ചസ്റ്റർ നൈറ്റ്സ് ക്രീക്കറ്റ് സൂപ്പർ കപ്പ് പ്ലാറ്റ്ഫീൽഡ് ഇലവൺ ചാമ്പ്യൻ മാരായി, പ്രിസ്റ്റൻ സ്രൈയിക്കേഷ്സ് രണ്ടാം സ്ഥാനവും വിതീൻഷോ വാരിയേഷസ് മൂന്നാംസ്ഥാനവും നേടി. ഒമ്പത് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറ് മാഞ്ചസ്റ്റർ പ്ലാറ്റ് ഫിൽസ് ഗ്രണ്ടിലാണ് മാഞ്ചസ്റ്റർ നൈറ്റ്സ് പങ്കെടുപ്പിച്ചത്. ആളുകളുടെ പങ്കാളിത്തം കൊണ്ടും സങ്കടനാ മികവുകൊണ്ടും വേറിട്ട ഒരു അനുഭവമായി ഈ …
റോമി കുര്യാക്കോസ്: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു. ദയനീയവും ഭീകരുമായ …
റെയ്മോൾ ജോസഫ്: യുകെയിലുള്ള തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ (ജിഇസി യുകെ) രണ്ടാമത് വാർഷിക ആഘോഷങ്ങൾ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ സംഘടിപ്പിച്ചു. മെയ് പതിമൂന്നിന് നടന്ന കൂട്ടായ്മയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറ്റിയമ്പതോളം പേർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ …