സുജു ജോസഫ്, പിആർഒ (സാലിസ്ബറി): സാലിസ്ബറി മലയാളി അസ്സോസിയഷൻ ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 22 ശനിയാഴ്ച നടക്കും. യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ കുര്യൻ ജോർജ്ജ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. വിപുലമായ ആഘോഷങ്ങളോടെയാണ് ഇക്കുറി എസ് എം എ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. സാലിസ്ബറി ഡിന്റണിലെ വില്ലേജ് ഹാളിൽ …
ജിയോ ജോസഫ് (ലണ്ടൻ): ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ സൂം പ്ലാറ്റഫോമിൽ ഒരുക്കുന്ന കലാസാംസ്‌കാരിക വേദി ഏപ്രിൽ 28 ന് ആരംഭം കുറിക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി ഏപ്രിൽ 28ന് മുതൽ എല്ലാ മാസത്തിന്റയും അവസാന വെള്ളിയാഴ്ച വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ കലാസംസ്കാരിക വേദിയൊരുക്കുന്നു. ഏപ്രിൽ …
ബിനു ജോർജ്: ഐൻസ്ഫോർഡ് മൗണ്ട് കാർമൽ മിഷൻ ഏപ്രിൽ 15 ന് യുവജനങ്ങൾക്ക് വേണ്ടി പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സി. ജോവാൻ ചുകപ്പുര നയിക്കുന്ന ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. 12 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കു വേണ്ടിയാണ് പ്രസ്തുത സെമിനാർ കുട്ടികൾ അഭിമുഖീകരിക്കുന്ന ബൗദ്ധികവും മാനസികവുമായ വിഷയങ്ങൾ ക്രിസ്തീയ പശ്ചാത്തലത്തിൽ വിശദമായി പ്രതിപാദിക്കുന്ന …
ജിയോ ജോസഫ് (ലണ്ടൻ): നന്മ വറ്റാത്ത ഒരു സമൂഹത്തെ എന്നും നിലനിർത്തുവാൻ കഴിയണം, ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുമ്പോൾ ആ ദിവസം നൽകിയ സന്തോഷം ജീവിതത്തെ ധന്യമാക്കും എന്നത് തീർച്ചയാണ്. സമൂഹത്തിൽ കൊച്ച് കൊച്ച് നന്മകൾ ചെയ്യുബോൾ കിട്ടുന്ന സന്തോഷം എത്ര വില കൊടുത്താലും കിട്ടില്ല എന്ന സന്ദേശം വളരെ മനോഹരമായി അവതരിപ്പിക്കാൻ അതിൽ അഭിനയിച്ച …
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ദേശീയ പതാക ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുമ്പിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ യുക്മ ഞടുക്കവും ദു:ഖവും രേഖപ്പെടുത്തി. ഓരോ ഭാരതീയന്റെയും ആത്‌മാഭിമാനത്തെ മുറിപ്പെടുത്തിയ ഈ സംഭവത്തെ അപലപിക്കുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്യണമെന്ന് യുക്മ ദേശീയ സമിതി ആവശ്യപ്പെട്ടു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനമായ ഇന്ത്യ ഹൌസിന്റെ …
അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): ഗ്രാമർ സ്കൂൾ പ്രവേശനത്തിന് ഒരുങ്ങുന്ന യുകെയിലെ വിദ്യാർത്ഥികളേയും അവരുടെ മാതാപിതാക്കളേയും ഉദ്ദേശിച്ച്, യുക്‌മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലന പരിപാടി ഇന്ന് (മാർച്ച് 19, ഞായറാഴ്ച്ച) ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് സൂം ലിങ്കിൽ. ഗ്രാമർ സ്കൂൾ പ്രവേശനത്തിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും …
അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): യുക്‌മ ദേശീയ സമിതി പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് യുക്മ 2023 ൽ സംഘടിപ്പിക്കുന്ന സുപ്രധാന ഇവന്റുകളുടെ തീയതികൾ പ്രഖ്യാപിച്ചു. ദേശീയ കായികമേള, കേരളപൂരം വള്ളംകളി, ദേശീയ കലാമേള എന്നീ സുപ്രധാന ഇവന്റുകളുടെ തീയതികളാണ് . യുക്മ ദേശീയ സമിതി പ്രഖ്യാപിച്ചത്. …
ടോമി ജോസഫ്: സൗത്താംപ്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കൽ പരേതനായ ഉമ്മൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മൻ (79) നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോൺസ് ക്നാനായ പള്ളിയില്‍. മക്കൾ റാണി റോബിൻ(സൗത്താംപ്ടൺ, യുകെ), റോയി മാത്യു. മരുമക്കള്‍: റോബിൻ …
തകഴി ശിവശങ്കരപിള്ളയുടെയുടെ “ചെമ്മീൻ” എന്ന വിശ്വ പ്രസിദ്ധ നോവലിന്റെ യഥാർത്ഥ കഥാസാരം പുതിയതലമുറയ്ക്ക് പകർന്നു നൽകുന്നതിനു വേണ്ടി കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ‘ചെമ്മീൻ’ എന്നനോവലിന്റെ നാടകകവിഷ്ക്കാരം ലണ്ടനിൽ അവതരിപ്പിക്കുന്നു. ചെമ്മീൻ പല വേദികളിലും കോമഡി സ്‌കിറ്റ്ആയും തമാശാ രൂപേണയുമൊക്കെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും നോവലിന്റെ യഥാർത്ഥ അന്തഃസത്ത ഉൾക്കൊണ്ടുള്ള തീയേറ്റർ ആവിഷ്ക്കരണം വളരെ വിരളമായേ സംഭവിച്ചിട്ടുള്ളൂ. ലണ്ടനിൽ ചെമ്മീൻനാടകമാകുമ്പോൾ …
ജിയോ ജോസഫ് (ലണ്ടൻ): 2023 ഏപ്രിൽ 28 മുതൽ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്കൂർ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രവാസി മലയാളികൾക്കായി വെർച്വൽ പ്ലാറ്റ്ഫോമിൽ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ ആഗോള വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾക്കും പ്രവാസി മലയാളികൾക്കും പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉണ്ട്. പ്രവാസി …