പുസ്തക നിരൂപണങ്ങള്‍ പ്രഹസനമായികൊണ്ടിരിക്കുന്ന ഈ കാലത്ത് വായനക്കാര്‍ ഒത്തു ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍ സാഹിത്യകൃതികളെ ആഴത്തില്‍ മനസിലാക്കുന്നതിന് പ്രയോജനപ്പെടുമെന്ന് ലണ്ടന്‍ മലയാളി സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് തന്റെ ആമുഖ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
സെപ്റ്റംബര്‍ 12 ശനിയാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രഥമ ബൈബിള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള ഏഞ്ചല്‍സ് മീറ്റിന്റെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.
അഡലൈഡു: സൌത്ത് ഓസ്ട്രെലിയന്‍ ഗവണ്മെന്റ് അവാര്‍ഡ് ആയ South Autsralian Science Excellence Awardല്‍ Early Career STEM (Science, Technology, Engineering, Maths) Educator of the year 2015, മലയാളി ശാസ്ത്രജ്ഞ്യ ഡോ: മറിയ പറപ്പിള്ളി കരസ്ഥമാക്കി
മലയാളി അസോസിയേഷന് ഓഫ് വിക്ടോറിയയുടെ ഈ വര്‍ഷത്തെ ഓണം കേരളത്തില്‍ നിന്നും എത്തിയ കലാകാരന്മാരായ സിനിമാല ഐഡിയാ സ്റ്റാര്‍ സിംഗറിനൊപ്പം മെല്‍ബണ്‍ മലയാളികള്‍ ഐശ്വരപൂര്ണമായ മഹാബലിയുടെ വരവോടെ പൊന്നിന് ചിങ്ങമാസത്തിന്റെ നിര്‍വൃതിയില്‍ ഓണം കൊണ്ടാടി.
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ 3-ാം മത് ദേശീയ വടംവലി മത്സരത്തിനും, ഓണാഘോഷത്തിനും കേരള ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയും പത്തനംതിട്ട എം.പി ആന്റോ ആന്റിണിയും മുഖ്യാഥിതിയായിരിക്കും. സെപ്റ്റമ്പര്‍ 7 ന് മോര്‍ട്ട് ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയ മൈതാനിയില്‍ നടക്കുന്ന ദേശീയ വടംവലിയും, വൈകുന്നേരം പാരിഷ് ഹാളില്‍ നടക്കുന്ന ഓണാഘോഷവും മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
യുക്മ വെയ്ല്‍സ് റീജിയണല്‍ കലാമേള നവംബര്‍ 14ന് നടത്തുവാന്‍ തീരുമാനിച്ചു. 22/08/2015 ന് ചേര്‍ന്ന വെയില്‍സ് റീജിയണല്‍ എക്സിക്യുട്ടീവ് യോഗമാണ് കലാമേള നവംബര്‍ 14ന് നടത്തുവാന്‍ തീരുമാനിച്ചത്. വെയ്ല്‍സ് റീജിയണല്‍ പ്രസിഡന്റ് ജോജി ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റീജിയന്റെ ഇത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഭാവി പരിപാടികളെ കുറിച്ച് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.
കേരള ക്ലബിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് ഈ വരുന്ന ഓഗസ്റ്റ് 29ന് നടക്കുന്ന ഓള് യുകെ ചീട്ടുകളി മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മത്സരങ്ങള്‍ ഓഗസ്റ്റ് 29ന് ശനിയാഴ്ത്ത രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
ഉച്ചയ്ക്ക് 2.30 നോട് കൂടി 12- വയസ്സിന്റെ ശോഭയോടെ താരോദയത്തിന്റെ തിരുവോണഘോഷയാത്ര ആരംഭിക്കും. തിരുവോണഘോഷ യാത്ര വേളയില്‍ ഒരുമയുടെയും സമാധാനത്തിന്റെയും മഹത്തായ സ്നേഹ സന്ദേശവുമായി മാവേലിമന്നനും സംഘവും അകമ്പടി സേവിക്കും.
യു കെ യിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിൽ ഒന്നായ കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് ഇപ്സ്വിച്ചിന്റെ വര്‍ണ്ണാഭമായ ഓണോത്സവത്തിന് സെപ്റ്റംബർ 12 നു ശനിയാഴ്ച കൊടിയിറങ്ങും.സെപ്തംബർ 5 നു വാശിയേറിയ ബാഡ് മിന്ടൻ മത്സരങ്ങളോടെ ആരംഭം കുറിക്കുന്ന ഒന്നാഘോഷ പരിപാടികളിൽ 10 നടക്കുന്ന റമ്മി ശീട്ട് കളി മത്സരം,12 നു രാവിലെ നടത്തപ്പെടുന്ന അത്ത പൂക്കള മത്സരം അന്ന് തന്നെ വൈകീട്ട് നടക്കുന്ന കായിക മാമാങ്കം എന്നിവ ഇപ്സ്വിച് മലയാളികളുടെ ഒത്തൊരുമയുടെ സ്പന്തനമായി മാറും. ഒരു മാസത്തോളമായി പരിശീലനം നടത്തിപോരുന്ന വൈവിദ്ധ്യങ്ങളായ കലാ വിഭവങ്ങളുടെ തയ്യാറെടുപ്പ് കൊണ്ടും, കെ സി എ യുടെയും കെ സി എസ് എസ് ന്റെ യും സംയുക്ത ഓണാഘോഷത്തിനു പ്രൗഡഗംഭീരമായ നിറവു നല്കാൻ പിന്നണി ഒരുക്കത്തിന്റെ തയ്യാറെടുപ്പുകളും ഒക്കെയായി ഇപ്സ്വിച് കുടുംബങ്ങള്‍ പൊന്നോണ തിരക്കിലാണ്
ജിസിഎസ്സി ,എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിസ്കയുടെ അബ്ദുള്‍ കലാം അവാര്‍ഡ് . അപേക്ഷിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 30.