നേപ്പാള്‍ ഭൂകമ്പം വരുത്തി വെച്ച മഹാ ദുരന്തത്തിന് യുക്മയുടെ ചെറു കൈ താങ്ങ്. ഭൂമികുലുക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ആയിരകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിര കണക്കിന് ആളുകള്‍ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുകയും ചെയ്യുന്നു. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച്ചകളാണ് നേപ്പാളില്‍നിന്ന് മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഇത് കണ്ടില്ലെന്ന നടിക്കാന്‍ മനുഷ്യര്‍ക്ക് കഴിയില്ല.
യുക്മ ആദ്യ നേഴ്സ്സസ്സ് കണ്‍വെന്‍ഷന്‍ ഈ വരുന്ന മെയ് 2 ന് ബ്രോട്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തപ്പെടുന്നു. യുക്മ ദേശിയ കലാമേളക്ക് വേദിയായ ലിവര്‍പൂളില്‍ യുക്മ ദേശിയ സമിതിയുടെയും ലിംകയുടെയും നേതൃത്വത്തില്‍ പ്രഥമ നേഴ്സ്സസ്സ് കുട്ടായ്മ വലിയ ആവേശത്തോടെ ആണ് യുകെ മലയാളികള്‍ നോക്കി കാണുന്നത്. ഇതിനോടകം തന്നെ നിരവധി പേര്‍ പേരുകള്‍ രേജിസ്‌റെര്‍ ചെയ്തു കഴിഞ്ഞു . കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് ആതുര സേവകര്‍ .
യു.കെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അതിന്റെ പ്രവര്‍ത്തനം യു.കെയിലെ ഏതൊരു മലയാളിക്കും പ്രാപ്തമാക്കുന്നതിന് വേണ്ടി രൂപകല്‍പ്പന ചെയ്ത സംരംഭമാണ് യുക്മ സാംസ്‌കാരിക വേദി.
ചിറ്റാരിക്കിലെ മക്കളിതാ ആദ്യമായി യൂക്കെയില്‍ ഒരുമിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ കുടിയേറിയശേഷം വര്‍ഷംതോറും എങ്കിലും എല്ലാവരും കൂടി ഒരുമിക്കുന്നു എന്ന സ്വപ്നം യാഥാര്‍ത്യമാകുകയാണ്. മെയ് 28 ന്വോവേര്‍ഹംപ്‌ടോന്‍നില്‍ രാവിലെ 9.30 മുതല്‍ ഉച്ചതിരിഞ്ഞ് 5 മണിവരെ കൂടുന്നു.
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍- വിഷു ആഘോഷങ്ങള്‍ ഗംഭീരമായി
ഓ ഐ സി സി യു കെ യുടെ ദേശീയ സമ്മേളനം മെയ് 2 മുതല്‍ 3 വരെ ക്രോയ്‌ടോനില്‍ വച്ചു നടക്കും.കേരളത്തില്‍ നിന്നും ഓ ഐ സി സി യുടെ ചാര്ജ്ജ് വഹിക്കുന്ന കെ പി സി സി ജെന.സെക്രടറി എന്‍.സുബ്രമണ്യന്‍,യുറോപ്പ് കോര്‍ഡിനെറ്റര്‍ ജിന്‍സന്‍ എഫ് വര്‍ഗീസ്,ഗ്ലോബല്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വോക്കിംഗ് കാരുണ്യയ്ക്ക് മന്ത്രി ജയലക്ഷ്മിയുടെ പ്രശംസ, ഒപ്പം മുപ്പത്താറാമത് ധനസഹായമായ ഒരു ലക്ഷം രൂപയും കൈമാറി
രണ്ടാമത് ലിംക അഖില യുകെ ഡബിള്‍സ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ ഏപ്രില്‍ 25 ശനിയാഴ്ച ലിംകയുടെ ഹോം ഗ്രൌണ്ട് ആയ ബ്രോട്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌പോര്ട്‌സ് ഹാളില്‍ നടക്കുമ്പോള്‍ അതിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞതായി സ്‌പോര്‍ട്‌സ് കോര്‍ടിനേറ്റര്‍ ജേക്കബ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി അറിയിക്കുകയുണ്ടായി.
സിബിയെയും അസ്സിയെയും നമ്മള്‍ മറക്കാറായിട്ടില്ല . അവര്‍ രണ്ടു പേരെയും നമ്മള്‍ നെഞ്ചില്‍ ഏറ്റിയിട്ട് കാലം അധികമായിട്ടില്ലല്ലോ. ഒരു സമൂഹത്തിന്റെ മനസ്സിനെ, മനസ്സാക്ഷിയെ ഒന്നടങ്കം പ്രോജ്ജ്വലമായി ഉദ്ദീപിപ്പിച്ച മറ്റൊരു സംഭവം അടുത്തിടെ നമ്മുടെ സമൂഹത്തില്‍ നടന്നിട്ടില്ല എന്ന് തന്നെ പറയാം.
കോട്ടയം ജില്ലയിലെ മോനിപ്പള്ളി ഗ്രാമത്തിലെ യുകെയില്‍ താമസിക്കുന്ന ആളുകളുടെ ഒമ്പതാമത് സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. മെയ് ഒമ്പതിന് ബ്രിസ്റ്റോളിലെ ബര്‍ട്ടല്‍ ക്യാംപില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് സംഗമം പരിപാടികള്‍.