യു കെ യിലെ മലയാളി സമൂഹത്തിന്റെ പ്രാര്‍ഥനകള്‍ സഫലമായി. യുക്മ ദേശിയ അധ്യക്ഷന്‍ ദാനമായി നല്‍കിയ വൃക്കയുടെ സഹായത്താല്‍ ആരോമല്‍ ഗോപാല കൃഷ്ണന് പുതു ജന്മമായി. വൃക്ക മാറ്റി വെക്കല്‍ ശാസ്ത്രുക്രിയക്ക് വിധേയനായി നോട്ടിംഗ് ഹാമിലെ സിറ്റി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്ന ആരോമലിനെ യുക്മ ദേശിയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ സന്ദര്‍ശിച്ചു.
ഐസിസി യുകെയുടെ ദേശീയ സമ്മേളനം മെയ് ആദ്യവാരം നടക്കും. കേരളത്തില്‍ നിന്നും ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജെന.സെക്രടറി എന്‍.സുബ്രമണ്യന്‍, യൂറോപ്പ് കോര്‍ഡിനെറ്റര്‍ ജിന്‍സന്‍ എഫ് വര്‍ഗീസ്,ഗ്ലോബല്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഒ ഐ സി സി ഇറ്റലി ബെന്നി ബഹനാന്‍ എംഎല്‍എയ്ക്ക് റോമില്‍ സ്വീകരണം നല്‍കുന്നു. മാര്‍ച്ച് 31 ന് വൈകുന്നേരം ഏഴു മണിക്ക് റോമിലെ മോന്തേ മാരിയോയില്‍ വെച്ച് അദ്ദേഹത്തിന് സ്വീകരണം നല്‍കും
ബര്‍മിംഗ്ഹാമില്‍ നടന്ന നാഷ്ണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംദ് മത്സരത്തില്‍ റിസര്‍ച്ച് സൗകര്യങ്ങള്‍ ഏറ്റവും മികവുറ്റ രീതിയില്‍ ഉപയോഗിച്ചതിന് മാഞ്ചസ്റ്ററിലെ വെസ്റ്റ്ഫീല്‍ഡില്‍ താമസിക്കുന്ന എലെവര്‍ വിദ്യാര്‍ത്ഥിനി മരിയ തങ്കച്ചനാണ് റിസര്‍ച്ച് കൗണ്‍സില്‍ യുകെ പ്രൈസ് സ്വന്തം പേരിലാക്കി മലയാളികള്‍ക്കെല്ലാം അഭിമാനമായത്.
യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഗ്ലോസ്റ്റെര്‍ഷയെര്‍ മലയാളി അസോസിയേഷന്റെ 2015 2017 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ പേട്രന്‍ ഡോ. തിയോഡോര്‍ ഗബ്രിയേല്‍, പ്രസിഡണ്ട് ഡോ. ബിജു പെരിങ്ങത്തറ, വൈസ് പ്രസിഡണ്ട് ശ്രീ.സണ്ണി ലൂക്കോസ്
ഏഴാമത് അങ്കമാലി സല്ലാപം ഈ വരുന്ന ജൂണ്‍ ഇരുപതാം തീയ്യതി ശനിയാഴ്ച്ച മാഞ്ചസ്റ്ററിനടുത്തുള്ള വാറിംഗ്ടണില്‍ വച്ച് വിപുലമായി നടത്തുവാന്‍ തീരുമാനമായി
വയനാട് ജില്ലയില്‍ മാനന്തവാടിക്ക് സമീപം വരയാല്‍ പഞ്ചായത്തില്‍ പതാലില്‍ ജോസ് നിത്യവൃത്തിക്കായി കഷ്ട്ടപ്പെടുകയാണ്. നാല് വര്‍ഷം മുന്‍പ് സംഭവിച്ച അപകടം മൂലം താനും കുടുംബവും ജീവിതത്തില്‍ ഇത്രയും യാതനകള്‍ അനുഭവിക്കേണ്ടി വരുമെന്ന് ജോസ് കരുതിയിരുന്നില്ല. തന്റെ ജോലിക്കിടയിലുണ്ടായ ഒരു അപകടം അതാണ് ജോസിന്റെ ജീവിതം കിഴ്‌മേല്‍ മറിച്ചത്. മരത്തിന്റെ ശിഖിരങ്ങള്‍ മുറിക്കുവാന്‍ മരത്തില്‍ കയറിയ ജോസ് കാല്‍വഴുതി താഴെ വീഴുകയായിരുന്നു.
യു. കെ യിലുള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ ഐഡന്റിറ്റി ലോഗോ മഞ്ചെസ്റ്റെരില്‍ പ്രകാശനം ചെയ്തു .ജൂണ്‍ മാസം 20 താം തിയതി ബിര്‍മിങ്ങ്ഹാമില്‍ നടക്കുന്ന നാലാമത് ഇടുകിജില്ലാ സംഗമത്തിന്റെ മുന്നോടിയായ് ഇടുക്കിജില്ലയുടെ പ്രൌഡിയും പാരംബരിയവും മനോഹാരിതയും ഉള്‍കൊള്ളുന്ന വര്‍ണ്ണാഭമായ ലോഗോ മാര്‍ച് 21 ന്
ഏപ്പില്‍ 25ന് നടക്കുന്ന ടൂര്‍ണമെന്റിന്റെ അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുമ്പോള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ടൂര്‍ണമെന്റ് സംഘാടക സമിതി അറിയിച്ചു.
ദൃശ്യത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ച നജീം അര്‍ഷാദും സംഘവും നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള സംഗീത സായാഹ്നം മാഞ്ചസ്റ്ററില്‍