2021 മാർച്ചിൽ യുകെയിൽ നടക്കാനിരിക്കുന്ന സെൻസസ് യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ഒന്നാണെന്ന് കൗൺസിലർ ടോം ആദിത്യ അഭിപ്രായപ്പെട്ടു. യുകെയിൽ താമസിക്കുന്ന എല്ലാ മലയാളികളും ഈ പ്രക്രിയയിൽ താല്പര്യപൂർവ്വം പങ്കാളികളാകണമെനും അദ്ദേഹം അഭ്യർത്ഥിച്ചു. ഗർഷോം ടിവിയുടെ പ്രവാസവേദിയിൽ സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ജോലിസംബന്ധമായും ഉന്നത വിദ്യാഭ്യാസത്തിനായും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയും …
പ്രശസ്ത സിനിമാ താരം രചന നാരായണന്‍കുട്ടി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ പത്താം വാരത്തിലെത്തുന്നു. മലയാള ചലച്ചിത്രനടിയും അറിയപ്പെടുന്ന കുച്ചിപ്പുടി നര്‍ത്തകിയും മഴവില്‍ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയില്‍ വല്‍സല എന്ന കഥാപാത്രം ചെയ്യുന്ന നടിയും കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയുടെ അവതാരകയുമാണ് രചന നാരായണന്‍കുട്ടി. അഭിനയ രംഗത്ത് സജീവമാകുന്നതിന് മുന്‍പ് നൃത്ത …
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള പ്രവാസലോകത്തിനാകെ അഭിമാനകരം ആയിരുന്നു. കോവിഡിന്റെ വെല്ലുവിളികളെ സാങ്കേതികവിദ്യയുടെ സാധ്യതകളും സംഘടനാ സംവിധാനത്തിന്റെ കരുത്തുംകൊണ്ട് മറികടന്ന യുക്മ, സാധ്യതകളുടെയും അതിജീവനത്തിന്റെയും പാതയിൽ പുത്തൻ ചരിത്രം എഴുതി ചേർക്കുകയായിരുന്നു. പതിനൊന്നാമത് യുക്മ ദേശീയ മേളയിൽ വ്യക്തിഗത മികവുമായി പ്രതിഭ …
ഹോളി, ഗണേഷ് ചതുര്‍ത്ഥി, ദീപാവലി, ഈദ്, ദുര്‍ഗ പൂജ, നവരാത്രി എന്നിവയുടെ പ്രാധാന്യവും ചരിത്രവുംഉള്‍പ്പെടുന്ന ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളെ ചിത്രീകരിക്കുന്ന “മകര സംസ്കൃതി” എന്ന സംഗീത യാത്രയാണ് സ്വീഡനിൽ നിന്നുള്ള ‘സന്‍സ്കൃതി’ കലാകേന്ദ്രം ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒൻപതാംവാരത്തിൽ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉത്സവങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് വിദേശത്ത് അരങ്ങേറുന്നവര്‍ണ്ണാഭമായ ഷോയാണിത്. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു.കെയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസ് നിർത്തി വച്ചിരുന്നത് വീണ്ടും പ്രഖ്യാപിച്ചു. വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചു വന്നിരുന്ന ലണ്ടൻ – കൊച്ചി സർവ്വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ നിരാശപ്പെടുത്തിയിരുന്നു. യുക്മ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഈ വിഷയം കേന്ദ്ര …
ഫാ. ടോമി അടാട്ട് (പ്രെസ്റ്റൻ): ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നടത്തിയിരുന്ന നേരിട്ടുള്ള വിമാന സർവീസ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും , സർവീസ് പുനരാരംഭിക്കണം എന്നും ആവശ്യപ്പെട്ടു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ., കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ . ഹർദീപ് സിങ് …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചുവന്നിരുന്ന യു കെ യിൽനിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസ് നിറുത്തലാക്കിയ നടപടി യു കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ അടിയന്തിര ഘട്ടങ്ങളിൽ എങ്കിലും നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ യു കെ മൂന്നാമത്തെ “ലോക് ഡൗണി”ൽ പ്രവേശിച്ചിരിക്കുന്ന സന്ദർഭത്തിൽ എല്ലാ യുക്മ അംഗ അസോസിയേഷനുകളിൽ മുൻപ് രൂപം കൊടുത്ത “കോവിഡ്-19 വോളണ്ടിയർ ടീം” വീണ്ടും സജീവമാകുന്നു. ഇതിനായി എല്ലാ അംഗ അസോസിയേഷനുകൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ …
യു.കെ. മലയാളികളെ ദുഃഖത്തിലാക്കി നമ്മളില്‍ നിന്ന് വേര്‍പിരിഞ്ഞ ലെസ്റ്ററിന്റെ പ്രിയപ്പെട്ട ജൂലിയാ വിനോദ് ഒറ്റപ്ലാക്കലിന്റെ (14) ശവസംസ്‌കാര ചടങ്ങുകള്‍ 8.1.2021 ന് നടത്തപ്പെടും. കുറെ വര്‍ഷങ്ങളായി ശാരീരിക പ്രതിരോധശേഷി കുറയുന്ന രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന ജൂലിയ കഴിഞ്ഞ രണ്ട് വര്‍ഷമായി അവശനിലയിലാകുകയും ഡിസംബര്‍ 30-ാം തീയതി നമ്മളില്‍നിന്ന് വേര്‍പിരിയുകയാണുണ്ടായത്. കോട്ടയം ചിങ്ങവനം ഒറ്റപ്ലാക്കല്‍ വിനോദ് ജേക്കബ് രാജി …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കോവിഡിന്റെ വെല്ലുവിളികളെ ധീരമായി ഏറ്റെടുത്തുകൊണ്ട്, ലോക പ്രവാസി സമൂഹത്തിനാകെ അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച യുക്മ ദേശീയ വെർച്വൽ കലാമേളക്ക് ആവേശകരമായ സമാപനം. നേരത്തെ കേരള ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ യുക്മയുടെ പുതുവർഷ ആഘോഷങ്ങളും ദേശീയ കലാമേള സമാപന സമ്മേളനവും …